പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി നടന്‍ അമിതാഭ് ബച്ചന്‍..തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അദ്ദേഹം അപകടശേഷമുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്.
വാരിയെല്ലിന്റെ തരുണാസ്ഥിയില്‍ പൊട്ടലും വേദനയുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കേണ്ടിയിരിക്കുന്നുവെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗിലെഴുതി.
വാരിയെല്ലിന്റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികള്‍ക്കും പൊട്ടലുണ്ട്. ഷൂട്ട് റദ്ദാക്കി. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍ പരിശോധിച്ച് സിടി സ്‌കാന്‍ ചെയ്ത് വീട്ടിലെത്തിയെന്നും അദ്ദേഹം കുറിച്ചു.
വീട്ടിലെത്തി വിശ്രമിക്കുകയാണ്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന തോന്നുന്നുണ്ട്. ആരോഗ്യം പഴയപോലെയാകുന്നതിന് കുറച്ച് ആഴ്ചകളെടുക്കും. വേദനയയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാല്‍ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും രോഗശാന്തിയാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വസതിയായ ജ
ല്‍സയില്‍ വിശ്രമത്തിലാണ്. അതുകൊണ്ട് വൈകീട്ട് ജല്‍സാ ഗേറ്റിലെത്തുന്ന അഭ്യുദയകാംക്ഷികളെ കാണാന്‍ സാധിക്കുകയില്ല.'' ബച്ചന്‍ കൂട്ടിച്ചേര്‍ത്തു..
ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. തുടര്‍ന്ന് ബച്ചനെ എ.ഐ.ജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സി.ടി സ്‌കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി.
ഏതാനും ദിവസം മുന്‍പാണ് ബച്ചന്‍ ഹൈദരാബാദില്‍ എത്തിയത്. ബച്ചന്‍ സുഖം പ്രാപിക്കുന്നതുവരെ അദ്ദേഹം ഉള്‍പ്പെട്ട സീനുകളുടെ ചിത്രീകരണം മാറ്റിവയ്ക്കാനാണ് തീരുമാനം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് പ്രോജക്ട് കെ . പ്രഭാസ്, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവമാണ് പ്രമേയം. 2024 ജനുവരി 12 നാണ് റിലീസ്.