ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യമായി ചെയ്യുന്ന ഒരു മലയാള സിനിമയാണ് സൂഫിയും സുജാതയും; എന്നാൽ തന്റെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം; വെളിപ്പെടുത്തലുമായി നടി അദിഥി റാവു ഹൈദരി

Malayalilife
topbanner
ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യമായി  ചെയ്യുന്ന ഒരു  മലയാള സിനിമയാണ് സൂഫിയും സുജാതയും; എന്നാൽ തന്റെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം; വെളിപ്പെടുത്തലുമായി നടി  അദിഥി റാവു ഹൈദരി

സൂഫിയും സുജാതയും എന്ന  ഒറ്റ സിനിമയിലൂടെ മോളിവുഡിൽ ശ്രദ്ധേയയായ നടിയാണ് അദിഥി റാവു ഹൈദരി. മികവാർന്ന പ്രകടനമാണ് സിനിമയിൽ നടി കാഴ്ച്ച വച്ചിരുന്നത്. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായി  ഇതോടെ  സൂഫിയും സുജാതയും  മാറിക്കഴിഞ്ഞിരിക്കുകയാണ്. അദിഥിയുടെ  അഭിനയത്തെ കുറിച്ച് വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിനിമ കണ്ട പ്രേക്ഷകർ. വളരെ മനോഹരമായാണ് താരം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതും. 

എന്നാൽ താരത്തിന്റെ ആദ്യ മലയാള  ചിത്രം എന്ന് പറയുന്നത് സുഫിയും സുജാതയുമല്ല. നടി മോളിവുഡിലേക്ക് ചേക്കേറിയിരുന്നത് പതിനഞ്ച് വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തിലൂടെയാണ്. ഒരു നര്‍ത്തകി എന്ന നിലയില്‍ വന്നു മറയുന്ന ഒരു കഥാപാത്രമായിരുന്നു പ്രജാപതിയില്‍ അദിഥിയെ തേടി എത്തിയിരുന്നത്. അതേ സമയം അത് തന്റെ ആദ്യ സിനിമയാണെന്നോ സിനിമയില്‍ താന്‍ അഭിനയിച്ചു എന്നോ അതുകൊണ്ടു പറയാനാവില്ല  എന്ന്  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിളുടെ  അദിഥി തുറന്ന് പറയുകയാണ്. 

ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്യുന്ന മലയാള സിനിമയാണ് സൂഫിയും സുജാതയുമെന്ന് അദിഥി റാവു പറയുന്നു. പ്രജാപതിയില്‍ സാവിത്രി എന്ന കഥാപാത്രമായിട്ടാണ് അദിഥി എത്തിയത്. 2006ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. പ്രജാപതിക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടാനായത്.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് അദിഥി റാവു ഹൈദരി. തമിഴില്‍ മണിരത്‌നം ചിതങ്ങളിലൂടെയാണ് നടി തിളങ്ങിയത്. കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തില്‍ അതിഥിയായിരുന്നു നായിക. പിന്നാലെ മണിരത്‌നത്തിന്റെ തന്നെ ചെക്ക ചിവന്ത വാനത്തിലും നടി അഭിനയിച്ചിരുന്നു.

Aditi Rao Hydari reveals about her first malayalam movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES