ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്; കാരണം ഞങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു: സണ്ണി ലിയോണ്‍

Malayalilife
topbanner
ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്; കാരണം ഞങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു: സണ്ണി ലിയോണ്‍

ലയാളി പ്രേക്ഷകർ ഏറെ ആരാധിക്കുന്ന ഒരു താരമാണ് നടി സണ്ണി ലിയോൺ. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. 
നിലവില്‍ ഇപ്പോഴിതാ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ എത്തി  നില്‍ക്കുകയാണ് താരം.  തന്റെ പഴയ പല ഓര്‍മ്മകളും ഈ പരിപാടിയില്‍ സണ്ണി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സണ്ണി തന്റെ മുന്‍ കാമുകന്‍ റസല്‍ പീറ്റേഴ്‌സിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ്.

താനും റസലും പ്രണയത്തിലായിരുന്നുവെന്നും പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അതെന്നുമായിരുന്നു സണ്ണി പറഞ്ഞത്. ‘ഞങ്ങള്‍ എല്ലാ നശിപ്പിച്ചു. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു. എന്തിനായിരുന്നു ഞങ്ങള്‍ ഡേറ്റ് ചെയ്തത്?

ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു’. പ്രണയ ബന്ധം തകര്‍ന്ന ശേഷം പലപ്പോഴും തന്റെ കോമഡികളില്‍ സണ്ണിയുടെ പേര് റസല്‍ പരാമര്‍ശിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരില്‍ ഒരാളാണ് റസല്‍.

 

Actress sunny leone words about her boy friend

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES