മലയാള സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ നിരവധി ബാലതാരങ്ങൾ ഉണ്ട്. ബേബി സനുഷ മുതല്‍ അനിഖ വരെ അക്കൂട്ടത്തിൽ ഉൾപ്പെടും. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരമാണ് ബേബി നിവേദിത. പേരിന് മുൻപേ ഉണ്ടായിരുന്നു ബേബി ഇന്ന് നിവേദിത എടുത്ത് മാറ്റിയിരിക്കുകയാണ്. കുസൃതി ചിരിയുമായി പ്രേക്ഷകരെ കീഴ്പ്പെടുത്തിയ താരത്തെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്തവിധം മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പുതിയ വിശേഷങ്ങളുമായി രംഗത്ത എത്തിയിരിക്കുകയാണ് താരം.
ബേബി നിവേദിത എന്ന നിവേദിത വിജയന് ഇന്ന് വളര്‍ന്ന് വലിയ കുട്ടിയായി മാറിയിരിക്കുകയാണ്. മുടിയൊക്കെ മുറിച്ച് പുത്തൻ ഗെറ്റപ്പിലാണ് ഇപ്പോൾ താരത്തെ കാണാൻ സാധിക്കുക. താരത്തിന്റെ ആ പഴയ രൂപം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് നോക്കിയാൽ തന്നെ വളരെ വ്യത്യസ്തമാണ്. ഇപ്പോൾ സിനിമ വിട്ട താരം പ്രൊഫഷണൽ കരിയർ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ്. അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു.
2006 ല്‍ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിത വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴകത്തിൽ അഴകിയ തമിഴ് മകന് എന്ന വിജയ് ചിത്രത്തിലൂടെ നിവേദിത അവിടെയും വിജയം നേടുകയും ചെയ്തു.ഏറ്റവുമൊടുവിലായി 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഭ്രമരത്തിലാണ് നിവേദിത അഭിനയിച്ചത്. എന്നാൽ ഇപ്പോൾ പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏൽപ്പിച്ച് തങ്ങളുടെ പാഷനെ പിൻതുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികൾക്ക് കാണാം. സിനിമയെന്നത് കുഞ്ഞുനാളിൽ മനസ്സിൽ വേരുറച്ച ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് ഇരുവർക്കും.