Latest News

എന്റെ സ്റ്റേറ്റ് കേരളത്തിന് പിന്നാലെ പുത്തൻ പാട്ടുമായി നസ്രിയ നസീം; വൈറലായി ചോട്ടാ മുംബൈ

Malayalilife
topbanner
എന്റെ സ്റ്റേറ്റ് കേരളത്തിന് പിന്നാലെ പുത്തൻ പാട്ടുമായി നസ്രിയ നസീം;  വൈറലായി ചോട്ടാ മുംബൈ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് നസ്രിയ നസിം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് നസ്രിയ. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ഗാനമാണ് വൈറലായി മാറുന്നത്.

മിസ്‌ക്രീനില്‍ അവതാരകയായെത്തി പിന്നീട് പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ്  നസ്രിയ. 2006ല്‍ പളുങ്കിലൂടെ തുടങ്ങിയ അഭിനയജീവിതം 2020ല്‍ ട്രാന്‍സിലാണ് ഇപ്പോൾ എത്തി നിൽക്കുന്നതും. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവവുമാണ് നസ്രിയ. നടന്‍ ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ  എന്ന സിനിമയിലൂടെ നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഇപ്പോൾ നസ്രിയയുടെ ഒരു ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്റെ സ്റ്റേറ്റ് കേരളമാണോ എന്ന ഗാനത്തിന് ശേഷമാണ് നസ്രിയയുടെ ചോട്ടാ മുംബൈ എന്നുള്ള ഗാനം ശ്രദ്ധ നേടുന്നത്.

താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയിട്ടാണ് പാട്ട് ആരാധകരുമായി പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പാട്ട് ഇതിനോടകം തന്നെ കണ്ട് കഴിഞ്ഞത്. സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ദമ്പതികള്‍ ഒന്നിച്ച് എത്തിയ ചിത്രം കൂടിയാണ് ട്രാൻസ്.

Read more topics: # Actress nazriya new song
Actress nazriya new song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES