Latest News

നമിതയുടെ സൗന്ദര്യത്തിനു മുന്നില്‍ എന്റെ സൗന്ദര്യം ഒന്നുമല്ല: നവ്യ നായർ

Malayalilife
topbanner
നമിതയുടെ സൗന്ദര്യത്തിനു മുന്നില്‍ എന്റെ സൗന്ദര്യം ഒന്നുമല്ല: നവ്യ നായർ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 


സോഷ്യൽ മീഡിയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളും എല്ലാം ആണ് താരം പങ്കുവച്ച് പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സജീവയാകുന്നത്.എന്നാൽ  ഒരു ടോക് ഷോയില്‍ നവ്യ നായര്‍ പങ്കെടുത്തപ്പോള്‍ ഏറെ രസകരമായ ഒരു ടാസ്‌ക് താരത്തിന് ലഭിച്ചിരുന്നു. തനിക്ക് ലഭിക്കുന്ന ഒരു നടിയെക്കുറിച്ച് തള്ളി മറിക്കുക എന്ന ടാസ്‌ക് ആയിരുന്നു നവ്യയെ തേടി എത്തിയതും. നമിത പ്രമോദിനെക്കുറിച്ചായിരുന്നു നവ്യ നായര്‍ തനിക്ക് മുന്നില്‍ വന്ന രസകരമായ ഗെയിമില്‍ തള്ളല്‍ പ്രസ്താവന നടത്തിയത്

നമിത പ്രമോദ് ഭയങ്കര സുന്ദരിയാണ്. ശരിക്കും പറഞ്ഞാല്‍ നമിതയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാര്‍ ഉണ്ടെങ്കില്‍ അത് അവരുടെ നഷ്ടമാണ്. ശരിക്കും മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാന്‍ സാധ്യതയുള്ള നടിയാണ് നമിത പ്രമോദ്. നമിതയുടെ സൗന്ദര്യത്തിനു മുന്നില്‍ എന്റെ സൗന്ദര്യം ഒന്നുമല്ല. അവരുടെ അഭിനയത്തിന് മുന്നില്‍ എന്റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോള്‍ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ല.

Actress navya nair words about namitha pramod

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES