ഞാനെന്തും പറയും എന്നെയാർക്കും കണ്ടുപിടിക്കാൻ പറ്റില്ല അതാണ് ചിലരുടെ ഭാവം; സൈബറിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് നടി ഭാവന

Malayalilife
topbanner
ഞാനെന്തും പറയും എന്നെയാർക്കും കണ്ടുപിടിക്കാൻ പറ്റില്ല അതാണ് ചിലരുടെ ഭാവം; സൈബറിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് നടി ഭാവന

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്.
 സിനിമയിലെ വനിതാ കൂട്ടായ്മയായ സംഘടനയായ ഡബ്യൂസിസിയുടെ സൈബറിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരിയെ കാമ്ബയിന്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാള സിനിമയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് റെഫ്യൂസ് ദി അബ്യൂസില്‍ പങ്കെടുത്തുകൊണ്ട്  തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ കാമ്ബെയ്നിന്റെ ഭാ​ഗമായിക്കൊണ്ടുള്ള നടി ഭാവനയുടെ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഭാവനയുടെ വാക്കുകളിലൂടെ ...

സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ എന്തെങ്കിലും കമന്റ് ഇടുക. സ്ത്രീകള്‍ക്കെതിരേയാണ് കൂടുതലും ഇത്തരം ഓണ്‍ലൈന്‍ അബ്യൂസ് നാം കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടട്ടേ എന്നതാണോ ഇത്തരത്തിലുള്ളവരുടെ മെന്റാലിറ്റി എന്ന് അറിയില്ല. അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ അബ്യൂസ് ഭാവന പറഞ്ഞു.

Actress bhavana words about cyber attack

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES