Latest News

പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്; ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല എന്നത് കൊണ്ടാണ്: അനശ്വര രാജന്‍

Malayalilife
topbanner
പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്; ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല എന്നത് കൊണ്ടാണ്: അനശ്വര രാജന്‍

ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി  നിരവധി  ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് അനശ്വരയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.   മറ്റൊരു ഹിറ്റ് കൂടി കരിയറില്‍ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ചേര്‍ത്തിരിക്കുകയാണ് അനശ്വര. എന്നാല്‍ ഇപ്പോൾ  ജീവിതത്തില്‍ പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട് പറയുകയാണ് നടി പറയുകയാണ്. മൈക്ക് സിനിമയുടെ പ്രചരണത്തിനായി എത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. 

‘പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല. സാറയെ പോലെ എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് അവർക്ക് സമൂഹത്തിൽ കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്.’ അനശ്വര പറയുകയുണ്ടായി.

‘ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം. പക്ഷെ ഒരു പെൺകുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ? അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ലേ? സൊസൈറ്റിയിൽ നിന്ന് വരുന്ന അത്തരം റെസ്‌പോൺസ് കൊണ്ടാണത്. മൈക്ക് എന്ന സിനിമയിലൂടെ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും’, അനശ്വര പറയുന്നു.

Actress anaswara rajan words about felt that being born a boy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES