Latest News

അഭിനയം നിര്‍ത്തുമ്പോള്‍ ജീവിതം പുതിയൊരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്ലായിരുന്നു; ഓർമ്മകൾ പങ്കുവച്ച് നടി സുനിത

Malayalilife
topbanner
അഭിനയം നിര്‍ത്തുമ്പോള്‍ ജീവിതം പുതിയൊരു  തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്ലായിരുന്നു; ഓർമ്മകൾ പങ്കുവച്ച് നടി സുനിത

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ഒരു പഴയകാല നടിയാണ് സുനിത. 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് സുനിത ചുവട് വച്ചത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമയിൽ നിന്ന് എത്തിയിരുന്നത്. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് സുനിത തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇപ്പോള്‍ തന്റെ സിനിമ ഓര്‍മകള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞ്ഞിരിക്കുകയാണ് താരം.

അഭിനയം നിര്‍ത്തുമ്പോള്‍ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.

സിനിമാ മേഖലയില്‍ സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട്. അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര.. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുള്ളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണ്. ജയറാം നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ് എന്നും സുനിത വെളിപ്പെടുത്തി. 

Actress Sunitha share her old memories in cinema

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES