മലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ പ്രാണ എന്ന പേരിലുള്ള വസ്ത്ര സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ കുട്ടികള്‍ക്കിടയില്‍ ഡിപ്രെഷനെക്കുറിച്ച് സംസാരിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
ആകെ ഡാര്‍ക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാന്‍ തോന്നും, ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ല, എന്തിനോടും വെറുപ്പും വിദ്വേഷവും, ചെറിയ ഒരു ശബ്ദം പോലും കേള്‍ക്കാന്‍ പറ്റില്ല. വേണ്ടാത്ത ചിന്തകള്‍, കുറ്റബോധം, ദേഷ്യം, തളര്‍ച്ച, വെറുതെ കിടക്കാന്‍ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത്?എന്ന് തുടങ്ങിയ ചിന്തകള്‍ നിങ്ങളില്‍ അലട്ടുന്നുണ്ടെങ്കില്‍, ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രെഷന് അഥവാ വിഷാദം. മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ഇതുവല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കുന്നുണ്ടോ? പൂര്‍ണിമ ചോദിക്കുന്നു.
കുട്ടികള്‍ക്ക് വളരാന്‍ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകള്‍ കേരളത്തിലുണ്ടാകുമെന്നു പൂര്‍ണിമ പറയുന്നു.ഇതിന് മാറ്റം വരുത്താനായി അവരിലെ കലാവാസന ഉണര്‍ത്തല്‍, യാത്രകള്‍, തമാശ, എക്സര്‍സൈസ്, കായികവിനോദത്തോടുള്ള താല്‍പ്പര്യം എന്നിവ പരിപോഷിക്കാവുന്ന്താണ് . ഈനും പൂര്‍ണിമ വിഡിയോയില്‍ വ്യക്തമാക്കുന്നു.