താരവിവാഹത്തിന് യുദ്ധസമാനമായ സജ്ജീകരണങ്ങൾ; ഡ്രോണുകൾ വെടിവെച്ച് ഇടാൻ അടക്കമുള്ള സജ്ജീകരണങ്ങൾ തയ്യാർ; കത്രീന-വിക്കി ദമ്പതികളുടെ വിവാഹത്തിനുള്ള പ്രത്യേക ഒരുക്കങ്ങൾ കണ്ട് ഞെട്ടി സിനിമ ലോകം

Malayalilife
topbanner
താരവിവാഹത്തിന്  യുദ്ധസമാനമായ സജ്ജീകരണങ്ങൾ; ഡ്രോണുകൾ വെടിവെച്ച് ഇടാൻ അടക്കമുള്ള സജ്ജീകരണങ്ങൾ തയ്യാർ;  കത്രീന-വിക്കി ദമ്പതികളുടെ വിവാഹത്തിനുള്ള പ്രത്യേക ഒരുക്കങ്ങൾ കണ്ട് ഞെട്ടി സിനിമ ലോകം

ബോളിവുഡില്‍ എന്ന പോലെ തെന്നിന്ത്യയിലും ഏറെ ആരാധകരുളള ശ്രദ്ധേയമായ താരമാണ് നടി കത്രീന കൈഫ്. 36ാം വയസ്സിലും 25 കാരിയുടെ ചുറുചുറുക്കോടെ കഴിഞ്ഞ് പോരുന്ന കത്രീനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. അടുത്തിടെയാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്.  വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. ഡിസംബർ 9ന് ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ.  താരങ്ങൾ ഇതിനെകുറിച്ച്  ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജസ്ഥാനിൽ ഉള്ള ഒരു രാജകൊട്ടാരം വിവാഹത്തിന് വേണ്ടി വാടകയ്ക്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം വിവാഹത്തിനു വേണ്ടി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളാണ് ശ്രദ്ധനേടുന്നത്.  വിവാഹത്തിന് എത്തുന്നവർക്ക് വേണ്ടി 
കടുത്ത നിയമങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവാഹത്തിൻറെ സ്വകാര്യത മാനിക്കാൻ ആണ് ഇത് എന്നാണ് അറിയുന്നത്. ചടങ്ങിന് എത്തുന്ന അതിഥികൾ ചില പ്രത്യേക രേഖകൾ ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഇതിനോടൊപ്പം തന്നെ എന്നെ ചില നിബന്ധനകൾ കൃത്യമായി പാലിക്കുകയും വേണം. മൊബൈൽഫോൺ ചടങ്ങിൽ  അനുവദനീയമല്ല.  അതോടൊപ്പം തന്നെ ഫോട്ടോഗ്രാഫുകൾ എടുക്കുവാനും പാടില്ല. ലൊക്കേഷനേകുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ പാടില്ല.  യാതൊരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങളിൽ ഇതിൻറെ ചിത്രങ്ങൾ പങ്കു വെക്കരുത്.  അതിഥികൾക്ക് പുറത്തുള്ള ആളുകളുമായി വിവാഹ വേദിയിൽ നിന്നും പുറത്ത് എത്തുന്നതുവരെ ബന്ധപ്പെടാൻ സാധിക്കുന്നതായിരിക്കില്ല. വീഡിയോ പകർത്താൻ അനുവദിക്കുന്നതല്ല.

ഡ്രോണുകൾ വിവാഹവേദിയിൽ ചുറ്റുപാടും വന്നുകഴിഞ്ഞാൽ വെടിവെച്ച് ഇടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഹെലികോപ്റ്ററിൽ വിവാഹ  ദമ്പതികൾ  എത്തുമെന്നാണ് അറിയുന്നത്. പാപ്പരാസികളെ ഒഴിവാക്കുവാൻ വേണ്ടിയാണ് ഇത്.  ഒരു പ്രശസ്ത അന്താരാഷ്ട്ര മാഗസിനു ആണ് ചടങ്ങിന് ചിത്രങ്ങൾ എടുക്കുവാനുള്ള അവകാശം നൽകിയിട്ടുള്ളത്.

Actress Katrina Kaif and vicky kaushal wedding preparations

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES