ബീഫ് കറി മീൻ പൊള്ളിച്ചത് ഞണ്ടു റോസ്റ്റ്; ഇന്ന് എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് നടി അഹാന കൃഷ്ണ രംഗത്ത്

Malayalilife
topbanner
ബീഫ് കറി മീൻ പൊള്ളിച്ചത് ഞണ്ടു റോസ്റ്റ്;  ഇന്ന് എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് നടി  അഹാന കൃഷ്ണ  രംഗത്ത്

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അഹാന ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറിയിരിക്കുകയാണ്. 

അതേസമയം ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടയിലേക്ക് സജീവയായ അഹാനയുടെ മനസ്സിൽ വീടും വീട്ടുകാരുമെല്ലാം നിറഞ്ഞ് നിൽക്കുകയാണ് എപ്പോഴും. എന്നാൽ ഇപ്പോൾ  ഷൂട്ടിംഗ് ലൊക്കേഷനിലെ ഭക്ഷണത്തിനിടെ അമ്മയുടെ ഓർമ്മ പങ്കുവയ്ക്കുകയാണ് അഹാന. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നാണ് അഹാന കുറിക്കുന്നത്. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറിയുമൊക്കെയാണ് സെറ്റിലെ ഭക്ഷണങ്ങൾ. ‘ഇന്ന് എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു, കാരണം ഈ ഉച്ചഭക്ഷണം അമ്മയുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു, മാത്രമല്ല അമ്മയ്ക്ക് ഇത് വളരെ ഇഷ്ടമാകുമായിരുന്നു’ എന്നുമാണ് അഹാന പറയുന്നത്.

അതോടൊപ്പം തന്നെ എന്തിനാണ് ഇങ്ങനെ നല്ല ഭക്ഷണം തന്ന് എന്നെ വഷളാക്കുന്നത് എന്ന് പ്രൊഡക്ഷൻ ടീമിനോട് രസകരമായി അഹാന  ചോദിക്കുകയുമാണ്. അടുത്തിടെ അഹാന ഷൂട്ടിംഗ് പൂർത്തിയാക്കിയ ഒരു  സിനിമ എന്ന് പറയുന്നത് നാൻസി റാണി എന്ന ചിത്രമാണ്. ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ജനഹൃദയം കീഴടക്കാൻ അഹാനയ്ക്ക് സാധിക്കുകയും ചെയ്തു.

Actress Ahana krishna new instagram post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES