Latest News

കോവിഡ് ഏതാനും ദിവസങ്ങൾ മുൻപ് സ്ഥിരീകരിച്ചു; തനിയെ ചിലവിടാൻ ലഭിച്ച സമയം ആസ്വദിക്കുകയാണ് എന്ന് അഹാന കൃഷ്ണ

Malayalilife
topbanner
കോവിഡ് ഏതാനും ദിവസങ്ങൾ മുൻപ് സ്ഥിരീകരിച്ചു; തനിയെ ചിലവിടാൻ ലഭിച്ച സമയം ആസ്വദിക്കുകയാണ് എന്ന് അഹാന കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്.  എന്നാൽ ഇപ്പോൾ അഹാനയ്ക്ക് കോവിദഃ പോസറ്റീവ് ആയി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

 സിനിമാ ചിത്രീകരണത്തിന്റെ തിരക്കിൽ കഴിഞ്ഞ കുറച്ചു നാളായി കാകുഴിഞ്ഞിരുന്ന  അഹാനക്ക് കോവിഡ് പോസിറ്റവായി. അഹാന കോവിഡ് സ്ഥിരീകരിച്ച കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ്  അറിയിച്ചത്.  കോവിഡ് ഏതാനും ദിവസങ്ങൾ മുൻപ് സ്ഥിരീകരിച്ചു. ഐസൊലേഷനിലാണ്. ഇപ്പോൾ തനിയെ ചിലവിടാൻ ലഭിച്ച സമയം ആസ്വദിക്കുകയാണ് എന്ന് അഹാന കുറിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു.

 അഹാനയാണ് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ സിനിമയിൽ നായിക. ഏതാനും നാളുകൾ മുൻപാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഷൈൻ ടോം ചാക്കോയാണ് നായകൻ. താരം ഇരുപത്തിയഞ്ചാം ജന്മദിനം അടുത്തിടെയാണ്  ആഘോഷിച്ചത്. അഹാന സിനിമയിൽ 2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു എത്തിയത്. ഇന്ന്  അഹാനയെ മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.

Read more topics: # Actress Ahana krishna,# have covid
Actress Ahana krishna have covid

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES