Latest News

ഒരു ദൈവം തന്ത പൂവേ; മകളെ കടൽ കാണിച്ച് നടൻ വിനീത് ശ്രീനിവാസൻ; ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
ഒരു ദൈവം തന്ത പൂവേ; മകളെ കടൽ കാണിച്ച് നടൻ  വിനീത് ശ്രീനിവാസൻ; ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങൾ വൈറൽ

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ മകൾക്കൊപ്പമുള്ള വിനീതിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിനീത് സോഷ്യൽ മീഡിയയിലൂടെ മകൾ ഷനയയെ എടുത്ത് കടൽ തീരത്ത് നിൽക്കുന്ന ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകളും കാഴ്ചകൾ ആസ്വദിക്കുകയാണ്. ‘കണ്ണത്തില്‍ മുത്തമിട്ടാൾ’ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഒരു ദൈവം തന്ത പൂവേ’ എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി വിനീത് നൽകിയിരിക്കുന്നത്. നിരവധി പേരാണ് വിനീതിന്റേയും  മകളുടെ ക്യൂട്ട് ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്.

2012 ഒക്ടോബര്‍ 18നാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ, ഷനയ എന്നിവരാണ് മക്കൾ.  വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ കുടുംബത്തോടൊപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. വിനീതിന്റെയും കുടുംബത്തിന്റെയും മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.

Actor vineeth sreenvasan daughter pics goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES