Latest News

ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും; കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും; വൈറലായി ടോവിനോയുടെ പോസ്റ്റ്

Malayalilife
topbanner
ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും; കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും; വൈറലായി ടോവിനോയുടെ പോസ്റ്റ്

ഹൃദ്യമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റ പഴയകാല പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്. 2011 ജൂണില്‍ ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ രണ്ടു വര്‍ഷം മുന്‍പും  വൈറലായിരുന്നു. ഇപ്പോഴിതാമിന്നല്‍ മുരളിയുടെ വിജയത്തിന് പിന്നാലെ വീണ്ടും ഇതേ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുന്നു. തമിഴ് ആരാധകര്‍ അടക്കമുളളവര്‍ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. വൻ വിജയമാണ് താരത്തിന്റെ മിന്നൽ മുരളി ഏറ്റുവാങ്ങിയിരിക്കുന്നത്. 
 

Actor tovino thomas old fb post goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES