കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം; ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്:മനോജ് കെ. ജയന്‍

Malayalilife
topbanner
 കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം; ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്:മനോജ് കെ. ജയന്‍

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമായിരുന്നു നടി കൽപന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട്. താരം നമ്മെ വിട്ടുപോയെങ്കിലും ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇന്ന് താരത്തിന്റെ വേർപാടിന്റെ ആറാം വർഷമാണ്. ഈ അവസരത്തിൽ നടി കല്‍പ്പനയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍. മലയാള സിനിമയില്‍ ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഓര്‍മ്മപ്പൂക്കള്‍.. കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം. മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ… വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം” എന്നാണ് മനോജ് കെ. ജയന്‍ കുറിച്ചിരിക്കുന്നത്.

കല്‍പ്പനയുടെ സഹോദരിയും നടിയുമായ ഉര്‍വശിയുടെ മുന്‍ ഭര്‍ത്താവാണ് മനോജ് കെ. ജയന്‍. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും നടുക്കി നടിയുടെ വിയോഗ വാര്‍ത്ത പുറത്തു വന്നത്.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ താമസിക്കുകയായിരുന്ന താരത്തെ ഹോട്ടലിലാണ് ബോധരഹിതയായി കണ്ടെത്തിയത്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോഴും താന്‍ അഭിനയിച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ജീവിക്കുന്നുണ്ട്.

‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ കല്‍പ്പന അവിസ്മരണീയമാക്കിയിട്ടുണ്ട്. ‘ചാര്‍ലി’ ആണ് കല്‍പ്പന ഒടുവില്‍ അഭിനയിച്ച ചിത്രം.

Actor manoj k jayan words about kalpana death anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES