വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; ഡെന്നിസ് ജോസഫിന് ആദരാഞ്ജലി നേര്‍ന്ന് നടൻ മമ്മൂട്ടി

Malayalilife
topbanner
വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; ഡെന്നിസ് ജോസഫിന് ആദരാഞ്ജലി നേര്‍ന്ന്  നടൻ മമ്മൂട്ടി

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ സംവിധായകനാണ് ഡെന്നീസ് ജോസഫ്. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. നിരവധി പേരാണ് താരത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ കൊണ്ട് രംഗത്ത് എത്തുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയുടെ താരരാജാക്കന്മാരിൽ ഒരാളായ മമ്മൂട്ടി.

'ഡെന്നിസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു'. ഡെന്നിസ് ജോസഫ് ആയിരുന്നു മമ്മൂട്ടിയുടെ കരിയറില്‍ വന്‍ തിരിച്ചുവരവിന് സഹായിച്ച ന്യൂഡല്‍ഹിയുടെ രചന നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ തന്നെ ശ്രദ്ധേയമായ ചിത്രങ്ങളായ നിറക്കൂട്ട്, സംഘം, നായര്‍ സാബ്, കോട്ടയം കുഞ്ഞച്ചന്‍ എന്നി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹം ആയിരുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ വരേണ്ടിയിരുന്ന പവര്‍ സ്റ്റാര്‍ ആയിരുന്നു സംവിധയകന്റെ  പ്രഖ്യാപിക്കപ്പെട്ട അവസാനചിത്രം.

 ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെന്നിസ് ജോസഫിന്റെ അന്ത്യം. അദ്ദേഹം ഇതിനോടകം തന്നെ 45 സിനിമകള്‍ക്ക്  തിരക്കഥയൊരുക്കി. ഈറന്‍ സന്ധ്യയായിരുന്നു അദ്ദേഹത്തിന്റെ  ആദ്യചിത്രം. ഒട്ടേറെ ഹിറ്റുകള്‍ ജോഷി, തമ്ബി കണ്ണന്താനം എന്നിവര്‍ക്കൊപ്പം ഒരുക്കി അദ്ദേഹം. കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, സിബി മലയില്‍, ഹരിഹരന്‍ എന്നിവര്‍ക്കായും അദ്ദേഹം  സിനിമകള്‍ എഴുതി. മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ ഡെന്നിസ്  സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.

Actor mammootty words about script writer dennis joseph

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES