കഠിനാധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ട്; സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
കഠിനാധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ട്; സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ  തന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍  ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

കഠിനാധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ട്. അത്രയൊന്നും പ്രയാസങ്ങള്‍ സഹിക്കാതെ തന്നെ പേരും പ്രശസ്തിയും നേടിയവരും ഈ മേഖലയില്‍ കാണാം. ജീവിതത്തില്‍ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. യാതൊരു കഠിനാധ്വാനവും ഇല്ലാതെ ഒട്ടും താല്‍പര്യമില്ലാതെ സിനിമയിലേക്ക് എത്തി സൂപ്പര്‍ഹിറ്റ് ചിത്രത്തോടെ സിനിമയില്‍ ഇടം നേടിയ വ്യക്തിയാണ് ഞാന്‍. 

എന്നാല്‍ രണ്ടാം വരവില്‍ വിജയിക്കാനായി വലിയ ഹോം വര്‍ക്കുകളും കഠിനാധ്വാനവും വേണ്ടിവന്നു. ഏതു മേഖലയിലും എന്നപോലെ അധ്വാനവും,ഭാഗ്യവുമെല്ലാം സിനിമയില്‍ ഒരു ഘടകം മാത്രമാണ്. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ മാത്രം ലോകമാണ്. എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ട് എന്നും . കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Actor kunchako boban words about cinema career

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES