ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു; നടനും അവതാരകനുമായ മിഥുൻ രമേശിന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചൻ

Malayalilife
topbanner
ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു; നടനും അവതാരകനുമായ മിഥുൻ രമേശിന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചൻ

വതാരകവേഷത്തിലും നടനായും, റേഡിയോ ജോക്കിയും ഒക്കെയായി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മിഥുൻ രമേശ്. സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. താരം മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് പരിചതമായ മുഖങ്ങൾ തന്നെയാണ്. എന്നാൽ ഇന്ന് മിഥുൻ രമേശിന് പിറന്നാൾ ദിനം കൂടിയാണ്.  അതേസമയം താരത്തിന്പിറന്നാളാശംസകളുമായി നടൻ കുഞ്ചാക്കോ ബോബൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

 കുഞ്ചാക്കോ ബോബൻ  താരത്തിന് ആശംസകളുമായി രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്  എത്തിയത്.  ചാക്കോച്ചൻ പിറന്നാൾ ഒരു ബിസ്ക്കറ്റ് കൊണ്ടുള്ള മിഥുനിന്റെ കുസൃതി വീഡിയോ പോസ്റ്റ് ചെയ്താണ്ആശംസിച്ചത്.  മിഥുൻ പിറന്നാൾ ആശംസയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരെയും മിസ് ചെയ്യുന്നതായി മിഥുൻ സോഷ്യൽ മീഡിയയിലൂടെ  കുറിച്ചു.

മിഥുൻ രമേശിനെ ചാക്കോച്ചൻ എനർജിയുടെയും വിനോദത്തിന്റെയും നിറകുടം എന്നാണ്  വിശേഷിപ്പിക്കുന്നത്. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ കുട്ടിക്കാലത്തെന്നപോലുള്ള ആ നാളുകളിലേക്ക് മടങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന ചിന്തയാണ് ചാക്കോച്ചന്റെ മനസ്സിൽ. അടുത്തിടെയായി മിഥുനിന് വണ്ണം കുറഞ്ഞിരിക്കുന്നു. ഭക്ഷണം എന്നും അവന്റെയൊരു വീക്നെസ് ആയിരുന്നു എന്ന് ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ പറയുകയും ചെയ്യുന്നു.

Actor kunchako boban wishes midhun ramesh birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES