Latest News

ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി; പ്രിയക്കൊപ്പമുളള ചിത്രവുമായി നടൻ കുഞ്ചാക്കോ ബോബന്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി;  പ്രിയക്കൊപ്പമുളള ചിത്രവുമായി നടൻ കുഞ്ചാക്കോ ബോബന്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം, അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ പ്രധാനിയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് മുതല്‍ അഞ്ചാം പാതിര വരെ എത്തിനില്‍ക്കുന്ന കരിയറാണ് താരത്തിന്റേത്. റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ നിന്നും മലയാളത്തിലെ എറ്റവും മികച്ച നടന്മാരില്‍ ഒരാളായും മാറിയ താരമാണ് ചാക്കോച്ചന്‍. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നിലവില്‍ കുഞ്ചാക്കോ ബോബന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. താരത്തിന്റെ കുടുംബജീവിതം ഓരോ ആരാധകർക്കും കാണാപ്പാഠമാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‌റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ പ്രിയയുടെ മനോഹരമായൊരു ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ എത്തിയത്.


ചാക്കോച്ചൻ ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഇട്ടത് 2 പോസ്റ്റുകളാണ്. അതിൽ ഏറ്റവും പ്രധാനം ആദ്യം പറയാം. തന്റെ ഭാര്യ പ്രിയയെപ്പറ്റിയാണ് താരം കുറിച്ചത്. ഭാര്യ പ്രിയയുടെ ഫോട്ടോയോടൊപ്പം താരത്തിന്റെ ഫോട്ടോ കൂടി ചെറുതായിരുന്നു പോസ്റ്റ്. ലവ് യൂ ബ്യൂട്ടിഫുള്‍ ലേഡി എന്ന് അർഥം വരുന്ന ഫ്രഞ്ച് ക്യാപ്ഷനാണു കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ഇതിന് താഴെ കമന്‌റുകളുമായി താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. ആന്‍ അഗസ്റ്റിന്‍, അപര്‍ണ, അമാല്‍ സല്‍മാന്‍, ഗീതു മോഹന്‍ദാസ്, നൈല ഉഷ, രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം ചാക്കോച്ചന്‌റെ ചിത്രത്തിന് താഴെ കമന്‌റുകളുമായി എത്തി. ഭാര്യ പ്രിയക്കും മകന്‍ ഇസഹാക്കിനുമൊപ്പമുളള നടന്റെ മിക്ക ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്‌റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ വന്നത്. 2005ലായിരുന്നു ഇവരുടെ പ്രണയവിവാഹം കഴിഞ്ഞത്. മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടപ്പെട്ട ദമ്പതികള്‍ കൂടിയാണ് ഇരുവരും. ചാക്കോച്ചനൊപ്പം പ്രിയയുടെയും ഇസയുടെയും വിശേഷങ്ങളും എല്ലാവരും ചോദിക്കാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ചാക്കോച്ചനും പ്രിയയും ആഘോഷിച്ചത്. ഇസയുടെയും പ്രിയയുടെയും പിറന്നാളും ആ സമയത്ത് തന്നെയാണ് വന്നത്. ഇസയ്‌ക്കൊപ്പമുളള ചാക്കോച്ചന്‌റെ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.


നടൻ ഇന്ന് പങ്കുവച്ച മറ്റൊരു ചിത്രം ആലപ്പുഴ ബിപാസ്സിന്റെ വിഡിയോയാണ്. ആലപ്പുഴക്കാർക് അഭിമാനിക്കാം എന്നുള്ള രീതിയിലെ ക്യാപ്ഷനായിരുന്നു ഇതിനു. എന്നാലും പ്രിയയുമായുള്ള ചിത്രത്തിനാണ് ആരാധകർ ഏറെ ശ്രദ്ധ കൊടുത്ത്. ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കോവിഡ് വ്യാപനം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. മോഹന്‍കുമാര്‍ ഫാന്‍സിന് പുറമെ നിഴല്‍, ഭീമന്റെ വഴി. പട, നീല വെളിച്ചം ഉള്‍പ്പെടെയുളള ചിത്രങ്ങളും ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്. മാസ് എന്റര്‍ടെയ്‌നറും ത്രില്ലറുമടക്കം എല്ലാതരം സിനിമകളും നടന്റെതായി വരാനിരിക്കുന്നവയാണ്.
 

Read more topics: # Actor kunchako boban,# pic with wife
Actor kunchako boban pic with wife

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES