ഇന്നും അത് എനിക്ക് സ്വന്തമാക്കൻ സാധിച്ചിട്ടില്ല; അതിന് സമ്മതം നൽകാത്തത് ഭാര്യ പ്രിയയും; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
 ഇന്നും അത് എനിക്ക്  സ്വന്തമാക്കൻ സാധിച്ചിട്ടില്ല; അതിന് സമ്മതം നൽകാത്തത് ഭാര്യ  പ്രിയയും; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരത്തെ തേടി ഇന്നും മലയാള സിനിമയിൽ നിരവധി അവസരങ്ങളാണ് വന്ന് നിറയുന്നത്.  തന്റെ ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം തന്നെ പങ്കുവച്ച് ചാക്കോച്ചൻ എത്താറുണ്ട്. 

ഒരു കാലത്ത് 'നിറം' എന്ന സിനിമയിലൂടെ ടുവീലർ വിപണിയിൽ മുൻപന്തിയിൽ നിന്നിരുന്ന ഹീറോ ഹോണ്ടയുടെ സിബിഇസഡ് എന്ന ബൈക്ക്  കേരളത്തിൽ തരംഗമാക്കി മാറ്റിയ നായക നടനാണ്‌കുഞ്ചാക്കോ ബോബൻ. 'നിറം' എന്ന ക്യാമ്ബസ് പശ്ചാത്തലമായ സിനിമയിൽ സിബിഇസഡ് ബൈക്കുമായി പാറി പറന്നുകൊണ്ട് യുവ ഹൃദയങ്ങൾകീഴടക്കിയ തനിക്ക് ഇന്ന് വരെ ഒരു ബൈക്ക് സ്വന്തമായി വാങ്ങാൻകഴിഞ്ഞിട്ടില്ലെന്ന സങ്കടം ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം.

'നിറം എന്ന സിനിമയിൽ സിബിഇസഡ് എന്ന ബൈക്ക് തരംഗമായിരുന്നു. പക്ഷേ അതിൽ ഹീറോയായി അഭിനയിച്ച എനിക്ക് ഇന്നും ഒരു ബൈക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ പ്രധാന കാരണം ഭാര്യ പ്രിയയാണ്. ബൈക്ക് ഓടിക്കാൻ അവൾ സമ്മതിക്കില്ല. ഞങ്ങളുടെ പ്രണയദിന വാർഷികത്തിൽ ഒരു പഴയ യമഹ വണ്ടി സ്വന്തമാക്കാൻ ഇരുന്നതാണ്. അതിന്റെ വിലയും പറഞ്ഞു സെറ്റ് ചെയ്തിരുന്നു. പക്ഷേ അവസാന നിമിഷം പ്രിയ ഉടക്കിട്ടു അത് വാങ്ങാൻ പറ്റാതെയായി'. കുഞ്ചാക്കോ ബോബൻപറയുന്നു.

Actor kunchako boban said To this day I still do not own it

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES