Latest News

കോവിഡ് എന്ന രോഗമുണ്ട്; പക്ഷെ ഇതിപ്പോൾ പ്രേതമുണ്ട് എന്ന് പറയുന്നതു പോലെയായി; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
topbanner
കോവിഡ് എന്ന രോഗമുണ്ട്; പക്ഷെ ഇതിപ്പോൾ പ്രേതമുണ്ട് എന്ന് പറയുന്നതു പോലെയായി; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നത് ഇപ്പോൾ നടൻ പങ്കുവച്ച ഒരു  ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. കോവിഡ് ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ലോകം മുഴുവന്‍ ഓരോ ദിവസവും നിരവധി കോവിഡ് ബാധിതരാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഇപ്പോള്‍ എല്ലാ പനികളും കോവിഡാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി വ്യക്തമാക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്, 

കോവിഡ് എന്ന രോഗമുണ്ട്...പക്ഷെ ഇതിപ്പോൾ പ്രേതമുണ്ട് എന്ന് പറയുന്നതു പോലെയായി...എല്ലാ മനുഷ്യരുടെ മുഖത്തും ഭയം മാത്രം...പണ്ട് മാനസിക രോഗങ്ങളൊക്കെ പ്രേത ബാധയായിരുന്നു...ഇപ്പോൾ ഏല്ലാ പനികളും കോവിഡാണ്...ശരീരത്തിന്റെ താപനില കൂടുതലാണെങ്കിൽ നിങ്ങൾ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന എങ്ങോട്ടും യാത്ര ചെയാൻ പറ്റാത്ത,ആരുമായും ബന്ധപ്പെടാൻ പറ്റാത്ത ഒരാളായി മാറുന്നു...ഏല്ലാ കോവിഡ് രോഗികളുടെയും മരണങ്ങളുടെ ഉത്തരവാദിത്വം ഹാർട്ടറ്റാക്ക് പോലെയുള്ള പഴയ രോഗങ്ങളുടെ തലയിലും...ഈ അശാസ്ത്രിയതയെ നമ്മൾ ശാസ്ത്രത്തിന്റെ പേരിൽ ന്യായികരിക്കുകയല്ലെ ചെയ്യുന്നത്...

ശാസ്ത്രം വ്യക്തമായ ഉത്തരം നൽകുന്നതുവരെ ജീവിതം നിർത്തി വെക്കേണ്ടി വരുന്നത് ശാസ്ത്രത്തെ കളിയാക്കുന്നതു പോലെയല്ലെ?..ജാഗ്രതയുടെ പേരിൽ ഒരോ സംസ്ഥാനങ്ങളും ഒരോ രാജ്യങ്ങളായതുപോലെയാണ് അവസ്ഥ...അങ്ങോട്ടുമിങ്ങോട്ടും പോവാൻ നൂറായിരം നിയമങ്ങൾ ..വല്ലാത്ത ഒരു വിഭാഗിയത പോലെ ...തിയ്യറ്ററുകൾ തുറന്നിരുന്നെങ്കിൽ ദേശീയ ഗാനമെങ്കിലും കേട്ട് ഒരൊറ്റ ജനതയാണെന്ന മനസമാധനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു...

Actor hareesh peradi fb post about covid virus

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES