Latest News

എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ഇന്നവസാനിക്കുകയാണ്; വീട്ടിലേക്ക് മടങ്ങി നടൻ പൃഥ്വിരാജ്

Malayalilife
topbanner
എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ഇന്നവസാനിക്കുകയാണ്; വീട്ടിലേക്ക് മടങ്ങി നടൻ പൃഥ്വിരാജ്

ജോര്‍ദാനിൽ ചിത്രീകരിച്ച ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി എത്തിയ പൃഥ്വിരാജ് കഴിഞ്ഞ ഏഴ് ദിവസമായി ഫോര്‍ട്ട് കൊച്ചിയില്‍ ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റൈനിൽ കഴിഞ്ഞ് പോരുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇനി ബാക്കിയുള്ള ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ ആയിരിക്കും എന്നും വീട്ടിലേക്ക് മടങ്ങുന്നു എന്നും താരം തുറന്ന് പറഞ്ഞു.  ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ്  അറിയിച്ചത്. അതേ സമയം നടൻ  താമസിച്ച ഹോട്ടലിന് നന്ദി അറിയിക്കുകയും ചെയ്‌തു. 

പൃഥ്വിയുടെ കുറിപ്പ്

എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ഇന്നവസാനിക്കുകയാണ്. ഇനിയുള്ള 7 ദിവസം ഹോം ക്വാറന്റൈനിലായിരിക്കും. ഇത്രയും ദിവസം മികച്ച ആതിഥ്യവും കരുതലും പകര്‍ന്ന കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലെ ഏവര്‍ക്കും നന്ദി.

ഹോം ക്വാറന്റൈനില്‍ ആയിരിക്കുന്നവരും ഹോം ക്വാറന്റൈനിലേക്ക് പോകുന്നവരും പ്രത്യേകം ഓര്‍ക്കുക. വീട്ടിലേക്ക് പോകുന്നുവെന്നത് ഒരിക്കലും ക്വാറന്റൈന്‍ സമയം കഴിഞ്ഞു എന്ന് അര്‍ത്ഥമാക്കുന്നില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാവിധ നിയന്ത്രണങ്ങളോടും കൂടി റിസ്‌ക് കൂടുതല്‍ ഉള്ളവരില്‍ നിന്നും അകന്ന് നിന്ന് മാത്രം ഈ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുക.

 

My 7 days of institutional quarantine ends today. Now off to the next 7 days of home quarantine. A huge thanks to Old...

Posted by Prithviraj Sukumaran on Friday, May 29, 2020

 

Read more topics: # Actor Prithviraj returns home
Actor Prithviraj returns home

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES