കൊറോണ എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
topbanner
കൊറോണ എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ലോകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉളള ഭീതിയില്‍ നിലനില്‍ക്കുമ്പോഴും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ ആണ്  നടന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കൊറോണയെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും ഒരുപോലെയാണെന്ന് അദ്ദേഹം ഇപ്പോൾ  ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയാണ്. 

കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന്.. കൊറോണ.എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍ .അത്രയേയുള്ളു.സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ..എന്ന് വീണ്ടും കൊറോണ. 

അതേസമയം നടി പാര്‍വതി തിരുവോത്ത്, രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെയുള്ളവര്‍ കുംഭമേള ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ക്ക് എതിരെ  രംഗത്തെത്തിയിരുന്നു. 
 

Actor Hareesh peradi note about corona second stage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES