ഭാര്യയാകുന്ന ആളിനു വേണ്ട ഗുണത്തെക്കുറിച്ച് റിമിയോട് യുവ പറഞ്ഞത്; എന്തൊരു മനപ്പൊരുത്തമെന്ന് ആരാധകര്‍

Malayalilife
topbanner
 ഭാര്യയാകുന്ന ആളിനു വേണ്ട ഗുണത്തെക്കുറിച്ച് റിമിയോട് യുവ പറഞ്ഞത്; എന്തൊരു മനപ്പൊരുത്തമെന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്. മോഡലിംഗിലും സജീവമാണ് യുവ. മാജിക്കിലും മെന്റലിസത്തിലും കഴിവുണ്ട് താരത്തിന്. . അടുത്തിടെയായിരുന്നു യുവയുടേയും മൃദുലയുടേയും വിവാഹനിശ്ചയം നടത്തിയത്. എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യുവയേയും മൃദുലയേയും ഒന്നിപ്പിക്കാന്‍ നിമിത്തമായത് രേഖ രതീഷായിരുന്നു. മിനിസ്‌ക്രീനിലെ സീരിയലമ്മയുടെ ഇടപെടലിനെക്കുറിച്ചുള്ള കുറിപ്പും വൈറലായിരുന്നു. അറേഞ്ച്യഡ് മാര്യേജാണ് തങ്ങളുടേത്. ജാതകം ചേരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ജാതകം നോക്കിയതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്നും യുവയും മൃദുലയും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തിയിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഒന്നും ഒന്നും മൂന്നില്‍ അതിഥിയായെത്തിയപ്പോഴുള്ള യുവയുടെ തുറന്നുപറച്ചില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. യുവയോട് ഭാര്യയെക്കുറിച്ചുള്ള സങ്കല്‍പ്പം ചോദിച്ചിരുന്നു റിമി ടോമി. ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും 24 മണിക്കൂറേ വാലിഡിറ്റി ഉണ്ടാകൂ എന്ന മൈന്‍ഡ് സെറ്റിലുള്ളയാളായിരിക്കണം ഭാര്യയെന്നായിരുന്നു അന്ന് യുവ പറഞ്ഞത്. യുവയുടെ ഈ നിലപാടിന് ആരാധകരും കൈയ്യടിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നായികയായ മാളവിക വെയ്ല്‍സും രേഖ രതീഷുമായിരുന്നു യുവയുടെ കൂടെയുണ്ടായിരുന്നത്. മനുവും അഞ്ജനയുമായുള്ള പ്രണയവും വിവാഹവും അതിനിടയിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായി മുന്നേറുകയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. മനു-അഞ്ജന കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സ്‌ക്രീനിന് പുറമെ ജീവിതത്തിലും ഇവര്‍ ഒ്രുമിക്കുമോയെന്നുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. യുവയുടെ വിവാഹം തീരുമാനിച്ചുവെന്നറിഞ്ഞതോടെ മാളവികയുടെ കാര്യത്തില്‍ എന്നാണ് തീരുമാനമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹം തീരുമാനിച്ചതിന് ശേഷമായി തങ്ങളുടെ പുതിയ വിശേഷം പങ്കുവെച്ച് യുവയും മൃദുലയും എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ തങ്ങള്‍ രണ്ടാളും ഒരുമിച്ച് എത്തുന്നുണ്ടെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇതോടെ ആരാധകരും ആവേശത്തിലാണ്. എന്നാണ് ഇവരെത്തുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അടുത്തിടെയായിരുന്നു യുവ സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. നാളുകള്‍ക്ക് ശേഷമായി മൃദുലയും ഇടയ്ക്ക് തിരിച്ചെത്തിയിരുന്നു.


 

Read more topics: # yuva about his,# futre wife goes viral
yuva about his futre wife goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES