റൗഡി ബേബിക്ക് ചുവടുവെച്ച് ഉപ്പും മുളകിലെ വെള്ളിമൂങ്ങ ലച്ചുവും സാനിയയും; ഡാന്‍സ് വീഡിയോ..

Malayalilife
topbanner
റൗഡി ബേബിക്ക് ചുവടുവെച്ച് ഉപ്പും മുളകിലെ വെള്ളിമൂങ്ങ ലച്ചുവും സാനിയയും; ഡാന്‍സ് വീഡിയോ..

ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലെ ബാലു-നീലു ദമ്പതികളുടെ മകള്‍ ലച്ചുവെന്ന കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ് കീഴടക്കിയത്. പുത്തന്‍ ആശയങ്ങളുമായെത്തുന്ന ലച്ചുവിന്റെ പല പ്ലാനുകളും ചീറ്റിപ്പോവാറുമുണ്ട്.എന്നാല്‍ കവിതയെഴുത്തും പാട്ടും ഡാന്‍സുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് ജൂഹി.ഇപ്പോഴിതാ സാനിയ ഇയ്യപ്പനൊപ്പമുള്ള ജൂഹിയുടെ നൃത്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉപ്പും മുളകും ടീമാണ് ലച്ചുവിന്റെ ഡാന്‍സ് വീഡിയോ പങ്കുവെച്ച് എത്തിയത്. റൗഡി ബേബിക്കൊപ്പം മത്സരിച്ച് ചുവട് വെക്കുകയായിരുന്നു ഇരുവരും. എല്ല കാര്യത്തിലും ലച്ചു കിടുവാണെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നൃത്തത്തിലും മികവുണ്ട് തനിക്കെന്ന് തെളിയിച്ച് ലച്ചു നേരത്തെ എത്തിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ വീണ്ടും ചിലങ്കയണിഞ്ഞതെന്നും ലച്ചു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സാനിയ ഇയ്യപ്പനൊപ്പമുള്ള നൃത്ത വീഡിയോ പുറത്ത് വരുന്നതും പിന്നീട് അത് വൈറലാകുന്നതും.

സമൂഹ മാധ്യമങ്ങളില്‍ ജൂഹി പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഉപ്പും മുളകിന് പ്രേക്ഷക മനസുകളെ എത്രത്തോളം സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നുള്ളത് വ്യക്തമാക്കുന്നതാണ് പരമ്പരയിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ. അതിനുള്ള കാരണം ഉപ്പും മുളകും ടീം ആണ് , ഒരു പരമ്പര എന്നതിലുപരി അടുത്ത വീട്ടിലെ കുടുംബം എന്ന രീതിയില്‍ പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കാന്‍ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. 

juhi rustagi dance with saniya iyappan

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES