എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത് അത് എന്തായാലും ഞാന്‍ സഹിച്ചോളാം; ഗോസിപ്പ് കുത്തിപ്പൊക്കിയ ചോദ്യത്തിന് മറുപടിയുമായി സ്വാതി നിത്യാനന്ദ

Malayalilife
topbanner
എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത് അത് എന്തായാലും ഞാന്‍ സഹിച്ചോളാം; ഗോസിപ്പ് കുത്തിപ്പൊക്കിയ ചോദ്യത്തിന് മറുപടിയുമായി സ്വാതി നിത്യാനന്ദ

പ്രേക്ഷക പ്രീതി കൊണ്ടും റേറ്റിങ്ങ് കൊണ്ടും മുന്നില്‍ നിന്ന സീരിയലായ ഭ്രമണത്തിലെ ഹരിതയായി എത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ സ്വാതിക്ക് കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മേയിലെ ലോക്ഡൗണ്‍ സമയത്തായിരുന്നു താരത്തിന്റെ പ്രണയവിവാഹം നടന്നത്. ഭ്രമണത്തിലെ തന്നെ ക്യാമറാമാനായ പ്രതീഷ് നെന്‍മാറയാണ് താരത്തിന്റെ ഭര്‍ത്താവ്. വീട്ടുകാര്‍ എതിര്‍ത്തതോടെ ഒരു അമ്പലത്തില്‍ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം വിവാദങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ട ജീവിതമാണ് സ്വാതി നയിക്കുന്നത്. അതേസമയം അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.  മഴവില്‍ മനോരമയില്‍ സംപ്രേഷണം ആരംഭിക്കുന്ന 'നാമം ജപിക്കുന്ന വീട്' ആണ് സ്വാതിയുടെ പുതിയ സീരിയല്‍.

അതേസമയം ഇപ്പോള്‍ പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കയാണ് സ്വാതി. സ്വാതിയും നടന്‍ ഉണ്ണിമുകുന്ദനും വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത ഇടയ്ക്ക് ചില ഗോസിപ്പ് കോളങ്ങളില്‍ ഇടംനേടിയിരുന്നു. അത് കെട്ടടങ്ങിയതിന് പിന്നാലെയായിരുന്നു സ്വാതിയുടെ വിവാഹം നടന്നത്. ഇപ്പോള്‍ ആരാധകരില്‍ ചിലര്‍ പഴയ ഗോസിപ്പ് കുത്തിപ്പൊക്കിയാണ് സ്വാതിയെ ആക്രമിക്കുന്നത്.

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയില്‍ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോള്‍ നിങ്ങള്‍ അത് ഉപേക്ഷിച്ചു' എന്ന പരിഹാസമാണ് ചോദ്യമായി സ്വാതിക്ക് ലഭിച്ചത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയാണ് താരം നല്‍കിയത്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാന്‍ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി. എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാന്‍ സഹിച്ചോളാം. നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.

മുമ്പൊരിക്കില്‍ ഒന്നും ഒന്നും മൂന്നില്‍ അതിഥികള്‍ ആയി എത്തിയപ്പോള്‍ ഭര്‍ത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹമെന്ന് സ്വാതിയോട് അവതാരകയായ റിമി ടോമി ചോദിച്ചിരുന്നു. അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. അപ്പോഴാണ് സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് പ്രചരണം ലഭിച്ചത്.

എങ്ങനെയാണ് 20ാം വയസ്സില്‍ വിവാഹം ചെയ്യാനുള്ള ധൈര്യം കിട്ടിയതെന്ന  ചോദ്യത്തോടും സ്വാതി പ്രതികരിച്ചു. ''എനിക്ക് എന്നെ തന്നെ നല്ല വിശ്വാസം ഉണ്ട്. ഒരു കുടുംബ ജീവിതം വേണമെന്നു തോന്നി. എന്നെ വിവാഹം ചെയ്ത ആളേയും എനിക്ക് നല്ല വിശ്വാസം ആണ്. അങ്ങനെയാണ് ഞാന്‍ അത് തീരുമാനിച്ചത്'' സ്വാതി മറുപടി പറയുന്നു.

swathy nithyanad replies to questions

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES