രാകുല്‍ പ്രീതിന്റെ അഭിനയം കണ്ടപ്പോള്‍ ഛര്‍ദിക്കാന്‍ തോന്നി; സായി പല്ലവിയുടെ അഭിനയം മികച്ചതും; എന്‍.ജി.കെയിലെ അഭിനയത്തില്‍ രാകുല്‍ ്പ്രീതിനെ പരിഹസിച്ച് ശ്രീറെഡ്ഡി

Malayalilife
topbanner
 രാകുല്‍ പ്രീതിന്റെ അഭിനയം കണ്ടപ്പോള്‍ ഛര്‍ദിക്കാന്‍ തോന്നി; സായി പല്ലവിയുടെ അഭിനയം മികച്ചതും; എന്‍.ജി.കെയിലെ അഭിനയത്തില്‍ രാകുല്‍ ്പ്രീതിനെ പരിഹസിച്ച് ശ്രീറെഡ്ഡി

വിവാദങ്ങളുടെ രാജകുമാരി എന്നാണ് തെലുങ്ക് താരം ശ്രീറെഡ്ഡിയെ അറിയപ്പെടുന്നത് തന്നെ. മീ ടു ആരോപണങ്ങളിലും താരം തിളങ്ങിയിരുന്നു. എന്നാലിപ്പോള്‍ എന്‍.ജി.കെ സിനിമയില്‍ അഭിനയിച്ച രാകുല്‍ പ്രീതിന്റെ അഭിനയത്തെ വിമര്‍ശിച്ചാണ് ശ്രീറെഡ്ഡി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

സൂര്യ നായകനായെത്തുന്ന എന്‍ ജി കെ എന്ന ചിത്രത്തില്‍ സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് സഹതാരങ്ങള്‍. എന്നാല്‍ ചിത്രത്തില്‍ രാകുല്‍ പ്രീതിന്റെ അഭിനയം വളരെ മോശമാണെന്നും രാകുലിന്റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്. എന്നാല്‍ ചിത്രത്തില്‍ സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും സായ് തന്റെ റൗഡി ബേബിയാണെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിത്രത്തിന്റെ പേര് തെറ്റായി കുറിച്ചതിന് നടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്‍ ജി കെ എന്നതിന് പകരം വൈ ജി കെ എന്നാണ് നടി കുറിച്ചത്. ഇതോടെ ശ്രീ റെഡ്ഡി സിനിമ കാണാതെ രാകുലിനെ വിമര്‍ശിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ തെലുങ്കിലെയും തമിഴിലെയും പ്രമുഖ അഭിനേതാക്കള്‍ക്കെതിരെ ശ്രീ റെഡ്ഡി ഇതിന് മുമ്പും രംഗത്ത് വന്നിട്ടുണ്ട്. 

Read more topics: # sree reddy against rakul preeth
sree reddy against rakul preeth

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES