ഗര്‍ഭിണിയായി ഏഴാം മാസം വരെ സീരിയലില്‍ അഭിനയിച്ചു; ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയം പരസ്പരത്തിലെ സ്മൃതിയോട്; സിനി ലൈഫിനോട് വിശേഷങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം ലക്ഷ്മി പ്രമോദ്

Malayalilife
topbanner
  ഗര്‍ഭിണിയായി ഏഴാം മാസം വരെ സീരിയലില്‍ അഭിനയിച്ചു; ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയം പരസ്പരത്തിലെ സ്മൃതിയോട്; സിനി ലൈഫിനോട് വിശേഷങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം ലക്ഷ്മി പ്രമോദ്

രസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്‌ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ട താരം ഗര്‍ഭിണി ആയതോടെ അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. തിരിച്ചുവരവില്‍ വില്ലത്തി വേഷങ്ങളാണ് കൂടുതലും ലഭിക്കുന്നതെങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ലക്ഷമിക്ക് ലഭിച്ചിക്കൊണ്ടിരിക്കുന്നത്. സിനി ലൈഫിന് നല്‍കിയ അഭിമുഖത്തില്‍  അഭിനയ ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം പ്രേക്ഷകരുമായ് പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി

കൊല്ലം സ്വദേശിനിയായ ലക്ഷമി 11ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന് സീരിയലിലൂടെ  അഭിനയരംഗത്തിലേക്ക് എത്തുന്നത്. പഠനകാലഘട്ടത്തില്‍ തന്നെ നൃത്തത്തിലൂടെയും അവതാരികയായും സജീവമായിരുന്നു എങ്കിലും അഭിനയമേഖലയില്‍ താന്‍ എത്തുമെന്ന് വിചാരിച്ചിരുന്നില്ലായെന്നും താരം പറയുന്നു. സീരിയലില്‍ എത്തുന്നതിന് മുമ്പേ പരസ്യ ചിത്രങ്ങള്‍ക്ക് ലക്ഷ്മി ശബ്ദം നല്‍കിയിരുന്നു

പരസ്പരം സീരിയലിലെ അസോസിയേറ്റായിരുന്ന ബിജുവിലൂടെയാണ് സ്മൃതി എന്ന കഥാപാത്രത്തെ കുറിച്ച് അറിയുന്നതും ഓഡീഷനില്‍ പങ്കെടുക്കുന്നതും. സ്‌ക്രീന്‍ ടെസ്റ്റില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് സെലക്റ്റ് ആയതെന്ന് താരം പറയുന്നു.അഭിനയത്തിനോട് കുറച്ച് വാസന ഉള്ളതല്ലാതെ അതിനെ കുറിച്ച് തനിക്ക് ഒന്നും അറില്ലായിരുന്നു. അഭിനയത്തിന്റെ ആദ്യനാളുകളില്‍ കുറച്ച് പ്രയാസമായിരുന്നെങ്കിലും പരസ്പരം സെറ്റില്‍ മറ്റു ആര്‍ട്ടിസ്റ്റുകള്‍ ഒരുപാട് സഹായിച്ചിരുന്നതായും താരം പറഞ്ഞു. 

ഇത്രനാളും ചെയ്ത കഥാപാത്രങ്ങളില്‍ തനിക്ക് ഏറ്റവു പ്രയപ്പെട്ടത് സ്മൃതിയെന്ന വേഷമായിരുന്നു എന്നും അതിനു ശേഷം 7 സീരിയലുകള്‍ ചെയ്‌തെങ്കിലും ഇപ്പോഴും തന്നെ ആളുകള്‍ സ്മൃതിയായി കാണുന്നതില്‍ അതിയായ സന്തോഷമുണ്ടന്നും ലക്ഷ്മി പ്രമോദ് പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് പരസ്പരം സാഗരം സാക്ഷീ എന്നീ രണ്ട് സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നത്. പിന്നീട് ഗര്‍ഭിണിയായി 7ാം മാസമാണ് സീരിയലില്‍ നിന്നും താരം ഇടവേളയെടുത്ത മാറി നിന്നത്. കുഞ്ഞ് അല്‍പം വലുതായ ശേഷമാണ് മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തിലെ അഭിരാമി എന്ന ശക്തമായ വില്ലത്തിയെ അവതരിപ്പിച്ച് ലക്ഷ്മി തിരികേ എത്തിയത്. കരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞതില്‍ നിന്നും ഷൂട്ടിങ് സമയങ്ങള്‍ കുറഞ്ഞതുകൊണ്ടാണ് ഭാഗ്യജാതകത്തില്‍ നിന്നും പിന്‍മാറിയതെന്നും അതിനു ശേഷമാണ് പൗര്‍ണമിത്തിങ്കളില്‍ ആനി എന്ന നെഗറ്റീവ് കഥാപാത്രം തേടിയെത്തിയതെന്നും ലക്ഷ്മി വ്യക്തമാക്കി. ഇപ്പോള്‍ സീ കേരളത്തില്‍ ടി എസ് സജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൂക്കാലം വരവായ് എന്ന സീരിയലിലും ലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസര്‍ മുഹമ്മദ്ദാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ദുവ ആണ് മകള്‍. എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്.

serial actress ,lakshmi pramod, chit chat,with malayali life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES