ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി പരിചയപെട്ടു ഇഷ്ടപ്പെട്ടു എന്നിട്ട് മാര്യേജ് അറേഞ്ച് ചെയ്തു; ചിത്രത്തിന് രസകരമായ മറുപടിയുമായി ജോണ്‍

Malayalilife
topbanner
 ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി പരിചയപെട്ടു ഇഷ്ടപ്പെട്ടു എന്നിട്ട് മാര്യേജ് അറേഞ്ച് ചെയ്തു; ചിത്രത്തിന് രസകരമായ മറുപടിയുമായി ജോണ്‍

സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്. തന്റെ കുടുംബച്ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് ധന്യ എത്താറുണ്ട്.

സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്ന ജോണ്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുളള മനോഹരമായ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്. നിരവധി രസകരമായ കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിച്ചത്, അതില്‍ നിങ്ങളുടെത് അറേഞ്ച്ഡ് വിവാഹം ആയിരുന്നു. രണ്ടാളും നല്ല പരസ്പരം സപ്പോര്‍ട്ട് ആണ് എന്ന ഒരാളുടെ കമന്റിന് ജോണ്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ് , പക്ഷേ ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി പരിചയപെട്ടു, ഇഷ്ടപ്പെട്ടു എന്നിട്ട് മാര്യേജ് അറേഞ്ച് ചെയ്തു', എന്നാണ് ജോണ്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടി. എന്നിട്ടും ചില ആരാധകരുടെ സംശയം തീരുന്നുണ്ടായില്ല. നിരവധി അഭിപ്രായങ്ങള്‍ ആണ് ജോണിന്റെ ചിത്രത്തിന് ലഭിക്കുന്നത്. മിക്ക ആളുകളുടെയും സംശയത്തിന് ജോണ്‍ മറുപടിയും നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം ധന്യ പങ്കുവച്ച ചിത്രം വൈറലായിരുന്നു. മോഹന്‍ലാലിന്റെ കായം കുളം കൊച്ചുണ്ണി പോസില്‍ ഒരു കാല്‍ ഉയര്‍ത്തി വച്ചുകൊണ്ടുളള  ചിത്രമാണ് ധന്യ പങ്കുവച്ചത്.   പിന്നീട് ചിത്രത്തിന് പിന്നിലെ രഹസ്യം പങ്കുവച്ച് ധന്യ എത്തിയിരുന്നു.സോഷ്യല്‍ മീഡിയയിലെ ഒരു ഹാഷ്ടാഗ് ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രമാണ് അതെന്നാണ് ധന്യ പറയുന്നത്. പണ്ടു മുതല്‍ യോഗ ചെയ്യാറുണ്ട്. കോളജില്‍ പഠിക്കുമ്‌ബോള്‍ യോഗ ചാമ്ബ്യനായിരുന്നു. അതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വഴക്കം ശരീരത്തിനുണ്ട്. അതാണ് ഫോട്ടോയില്‍ കാണുന്നത്. സാമ്പത്തികമായി ഏറെ കടബാധ്യതകളില്‍ പൊറുതിമുട്ടി വരുമാന മാര്‍ഗമെല്ലാം അടഞ്ഞിരുന്ന സമയത്താണ് ധന്യക്ക് സീരിയലിലേക്ക് അവസരം ലഭിച്ചത്. ഇപ്പോള്‍ ജീവിതം ഒന്നേയെന്ന് തുടങ്ങിയിരിക്കയാണ് ഇരുവരും.


 

serial actor john shares a beautiful picture

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES