നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ബൈക്കോടിക്കാന്‍ പാടില്ലെന്ന് സുഹൃത്ത് പറഞ്ഞു; പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഗിയര്‍ ബൈക്കോടിക്കാനുള്ള ലൈസന്‍സ് എടുത്തു; വൈറലായ് പേളിയുടെ പോസ്റ്റ്

Malayalilife
topbanner
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ബൈക്കോടിക്കാന്‍ പാടില്ലെന്ന് സുഹൃത്ത് പറഞ്ഞു; പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഗിയര്‍ ബൈക്കോടിക്കാനുള്ള ലൈസന്‍സ് എടുത്തു; വൈറലായ് പേളിയുടെ പോസ്റ്റ്


പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയും അവതാരികയുമൊക്കെയാണ് പേളി മാണി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സ് എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ശ്രീനിഷുമായ് പ്രണയത്തിലായ്. വൈകാതെ തന്നെ വിവാഹിതരായ ഇരുവരുടെയും ഹണിമൂണ്‍ യാത്രകളിലെ ഓരേ നിമിഷങ്ങളും ആരാധകരുമായ് പങ്കുവെച്ചിരുന്നു. വലിയ പിന്തുണയാണ് ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പേളി ബൈക്കോടിക്കുന്ന വീഡിയോയും അതിന് ശ്രീനിഷ് ഇട്ട പോസ്റ്റുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം എങ്ങനെയാണ് സഫലമായതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പേളി.

താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നത് തനിക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. പിന്നീട് ബൈക്ക് ഓടിക്കാനുള്ള തീരുമാനത്തെക്കുറിച്ചാണ് താരം പറയുന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ബൈക്കോടിക്കാന്‍ പാടില്ലെന്ന് സുഹൃത്ത് തന്നോട് പറഞ്ഞു. അതുകൊണ്ട് തന്നെ തനിക്ക് 18 വയസ്സ്  പൂര്‍ത്തിയായപ്പോള്‍ ആദ്യം ചെയ്ത കാര്യം ഗിയര്‍ ബൈക്കോടിക്കാനുള്ള ലൈസന്‍സ് എടുത്തു എന്നതാണ്. ചെറുപ്പം മുതലെ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു അതെന്നും പേളി പറയുന്നുണ്ട്. മാത്രമല്ല തന്നെ പിന്തുടരുന്നവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പറയുന്ന പേളി അതിനൊപ്പം തന്നെ അവര്‍ തനിക്ക് നല്‍കുന്ന പിന്തുണയ്ക്കും, നേര്‍വഴി കാണിച്ച് തരുന്നതിനുമെല്ലാം നന്ദി പറയുന്നുമുണ്ട്. 

ഒരുപക്ഷേ താന്‍ ഇപ്പോള്‍ പോകുന്ന പോലെ തന്നെ ജീവിക്കുകയാണെങ്കില്‍, പരിധികളെ മറികടക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ഒന്നിന് മുന്നിലും തോറ്റ് കൊടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തന്നെ പിന്തുടരുന്നവരും ഇതേ പാത പിന്തുടരുമെന്നത് ഉറപ്പാണെന്നും പേളി പറയുന്നു. ഇത് ഒരു പാലം പോലെയാണ് രണ്ടു വഴികളുണ്ട്.

തന്റെ ആഗ്രഹങ്ങളെക്കുറിച്ച് വാചാലയാവുന്ന പേളി തന്റെ ആരാധകര്‍ക്ക് തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ചില ഉപദേഷങ്ങളും നല്‍കുന്നുണ്ട്. നിങ്ങളുടെ മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുവെച്ച് മുകളിലേക്ക് പോവുക. അത് അത്ര എളുപ്പമല്ലെങ്കിലും സാധിച്ചെടുക്കാന്‍ കഴിയും. അത് ഒരു യാത്രയാണെന്ന് കരുതുക അതിന് കുറച്ച് സമയമെടുക്കും. പിന്നീട് ആ സമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നു. കാരണം ഓരോരുത്തരും ജനിക്കുന്നത് തന്നെ വ്യത്യസ്തമായ ലക്ഷ്യങ്ങളും കഥകളും കൊണ്ടാണ്. ഒരു സമയം ഒരു ഘട്ടം എന്നിങ്ങനെയാണ് എല്ലാവരും അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതെന്ന് പറയുന്ന പേളി ലൈക്കുകളും ഷെയറുകളും ഒരിക്കലും അളന്ന് നോക്കരുതെന്നും പറയുന്നുണ്ട്. കാരണം ചിലപ്പോള്‍ നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോലും പങ്കുവെയ്ക്കാത്ത നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ അളന്ന് നോക്കുന്നതിനായി സമയം കണ്ടെത്തേണ്ടി വരും. കൂടാതെ താരതമ്യങ്ങളോ മത്സരങ്ങളോ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇടകൊടുക്കരുത്. ആ റോഡിലൂടെയുളള യാത്ര അതിന്റെ അന്തിമഘട്ടത്തില്‍ അവസാനിപ്പിക്കുക എന്നാണ് പേളി പറയുന്നത്.

അതേസമയം ഇന്നത്തെ നിങ്ങളെ ഇന്നലത്തെ നിങ്ങളുമായി താരതമ്യം ചെയ്ത് നോക്കുവാനും പേളി പറയുന്നുണ്ട്. കാരണം നിങ്ങള്‍ ഒരു ഓട്ട മത്സരം നടത്തുകയല്ലെന്നാണ് പേളി പറയുന്നത്. ദൈവം തന്ന ജീവിതമെന്ന വളരെ മനേഹരമായ ഒരു സമ്മാനം ഇവിടെ ആസ്വദിക്കുകയാണ് നിങ്ങള്‍. നിങ്ങളുടെ ആ ജീവിതത്തിലെ നായിക അല്ലെങ്കില്‍ നായകന്‍ നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നിങ്ങളുടെതായ രീതിയില്‍ അത് വളരുന്നു ... മാത്രമല്ല ഓരോ നിമിഷവും ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത്ര സമയമെടുക്കുന്നുവെന്ന് ഉറപ്പാക്കുക ... അത് നിങ്ങളുടെ മനസ്സില്‍ രേഖപ്പെടുത്തുക ... മുന്നോട്ട് നീങ്ങുക ... നിങ്ങളുടെ പരിമിതികളില്‍ നിന്ന് പുറത്തുകടക്കുക. .. നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക എന്നുമാണ് പേളി തന്റെ പോസ്റ്റില്‍ പറയുന്നത്. 

അതേസമയം ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തിനൊപ്പം പങ്കുവെച്ച പോസ്റ്റ് ആയതിനാല്‍ തന്നെ. ഈ ചിത്രത്തില്‍ താന്‍ ബൈക്കില്‍ ഇരിക്കുകയാണ് ബൈക്ക് ഓടിക്കുകയല്ലെന്നും പേളി പറയുന്നുണ്ട്. മാത്രമല്ല ബൈക്ക് ഒടിക്കുമ്പോഴെല്ലാം താന്‍ ഹെല്‍മെറ്റ് ധരിക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ബൈക്കോടിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളും ഹെല്‍മെറ്റ് ധരിക്കണമെന്നും, നിങ്ങളുടെ ജീവിതം അമൂല്യമാണെന്നും പറയുന്ന പേളി പോസ്റ്റിന്റെ അവസാനം ലിങ്കിലുള്ള ബൈക്കോടിക്കുന്ന വീഡിയോ കാണാനും പറയുന്നുണ്ട്.


 

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES