നീലക്കുയിലിലെ ആദിയുടെ മകന് പിറന്നാള്‍; ആഘോഷിച്ച് താരകുടുംബം.. ആശംസകളുമായി റാണിയും; ചിത്രങ്ങള്‍ കാണാം

Malayalilife
topbanner
നീലക്കുയിലിലെ ആദിയുടെ  മകന് പിറന്നാള്‍; ആഘോഷിച്ച് താരകുടുംബം.. ആശംസകളുമായി റാണിയും; ചിത്രങ്ങള്‍ കാണാം

ഷ്യാനെറ്റില്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് നീലക്കുയില്‍. ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന നീലക്കുയില്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കാറുള്ള സീരിയലാണ്. നടന്‍ നിതിന്‍ ജെയ്ക്ക് ജോസഫാണ് സീരിയലില്‍ ആദിത്യന്‍ എന്ന ആദിയെ അവതരിപ്പിക്കുന്നത്. നിതിന്റെ കുഞ്ഞിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാം.

നീലക്കുയില്‍ സീരിയലിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് നിതിന്‍. എറണാകുളം ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യവേയാണ് അഭിനയം തലയ്ക്ക് പിടിച്ച് നിതിന്‍ ജെയ്ക്ക് ജോസഫ് അഭിനയമേഖലയില്‍ എത്തിയത്. ജോലി രാജിവച്ചാണ് അഭിനയിക്കാന്‍ നിതിന്‍ എത്തിയത്. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചാണ് താരം സിനിമാ സീരിയല്‍ മേഖലയിലെത്തുന്നത്. ഗ്രേറ്റ് ഫാദര്‍, അനുരാഗ കരിക്കിന്‍വെള്ളം എന്നീ സീനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കൊച്ചി സ്വദേശിയായ നിതിന്‍ ജെയക്ക് ഫഌവഴ്‌സിലെ മഞ്ഞള്‍പ്രസാദം എന്ന സീരിയലില്‍ നായകനായും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീലക്കുയില്‍ സീരിയലില്‍ ആദി എന്ന കഥാപാത്രം നിതിനെ തേടിയെത്തിയത്. താരം അവിവാഹിതനെന്നാണ് ആരാധകരില്‍ പലരും കരുതുന്നതെങ്കിലും നിതിന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അംഗിതയാണ് നിതിന്റെ ഭാര്യ. ഐബിഎസില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അംഗിത.  ആദം എന്നാണ് ഇവരുടെ മകന്‍ പേര്. കഴിഞ്ഞ ദിവസമായിരുന്നു ആദത്തിന്റെ പിറന്നാള്‍. ആഗസ്റ്റ് 15ന് ആദം ജേയ്ക്ക് ജോസഫിന്റെ പിറന്നാള്‍ നിതിനും അംഗിതയും ചേര്‍ന്ന് ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആദത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് നീലക്കുയില്‍ സീരിയലില്‍ റാണിയായി എത്തുന്ന ലത സംഗരാജുവും എത്തിയിട്ടുണ്ട്. നിതിനും ആദത്തിനുമൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് ലത ആശംസകള്‍ അറിയിച്ചത്. ആദത്തിന് ഇപ്പോള്‍ ആരാധകരും ആശംസകള്‍ അറിയിക്കുകയാണ്.

Read more topics: # neelakuyil,# serial,# asinet,#
neelakuyil serial actress aadi son birthday

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES