ഇത്രയും മനോഹരമായ ലവ് ഞാന്‍ പിന്നീട് അനുഭവിച്ചിട്ടില്ല; താന്‍ തന്നെയാണ് തന്റെ പ്രണയത്തെ നശിപ്പിച്ചത്; ബിഗ്‌ബോസ്സിൽ എല്ലാരും ആദ്യ പ്രണയം തുറന്നു പറഞ്ഞു

Malayalilife
topbanner
ഇത്രയും മനോഹരമായ ലവ് ഞാന്‍ പിന്നീട് അനുഭവിച്ചിട്ടില്ല; താന്‍ തന്നെയാണ് തന്റെ പ്രണയത്തെ നശിപ്പിച്ചത്; ബിഗ്‌ബോസ്സിൽ എല്ലാരും ആദ്യ പ്രണയം തുറന്നു പറഞ്ഞു

ടിയും വഴക്കും മാത്രമല്ല ചില നല്ല നിമിഷങ്ങൾക്കും ബിഗ്‌ബോസ് സാക്ഷ്യം വരിക്കാറുണ്ട്. കഴിഞ്ഞ ദിവസം എല്ലാവരും മനസ്സ് തുറന്ന നിമിഷങ്ങൾ ആയിരുന്നു. ആദ്യ പ്രണയം തുറന്നു പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം മത്സരാർത്ഥികൾ നല്ല നിമിഷങ്ങൽ പ്രേക്ഷകർക്ക് നൽകിയത്. ബിഗ് ബോസ് നല്‍കിയ ടാസ്‌കിന്റെ ഭാഗമായാണ് ആദ്യ പ്രണയത്തെ കുറിച്ച് ഓരോരുത്തരായി മനസ് തുറന്നത്. മനോഹരമായ കഥകളായിരുന്നു താരങ്ങള്‍ പങ്കുവച്ചത്.

എല്ലാരും കഥ പറഞ്ഞ കൂട്ടത്തിൽ മജിസി ഭാനുവും അബ് ആദ്യ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞു. മജിസിയുടെ നിഷ്‌കളങ്കവും മനോഹരവുമായ ആ പ്രണയകഥ ബാക്കി ഉള്ളവർക്കും വളരെ നല്ല സന്തോഷം നൽകിയതായിരുന്നു. താന്‍ ത്‌ന്നെയാണ് തന്റെ പ്രണയത്തെ നശിപ്പിച്ചതെന്നും തേച്ചത് ഞാനാണെന്നും മജിസിയ പറയുന്നു. 'ഞാനും ചെറുപ്പത്തില്‍ ഭയങ്കര ബോയിഷ് ആയിരുന്നു. ബോയിഷ് എന്നു പറഞ്ഞാല്‍ ചെക്കന്മാരെ പിടിച്ച് അടിക്കും കല്ലെടുത്ത് എറിഞ്ഞിട്ട് ഓടിപ്പോകും അങ്ങനൊയൊക്കെ ചെയ്യുമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തടിച്ചിട്ടുള്ളൊരു പയ്യന്‍ വന്നു. നൂലുണ്ട എന്നായിരുന്നു വിളിക്കുക. അവന്‍ എന്നെ കാണുമ്പോള്‍ ഹായ്, ബൈ ഒക്കെ പറയും. എന്നെ എപ്പോഴും നോക്കും. ജനലില്‍ കൂടെ കൈവിരലൊക്കെ ഇങ്ങനെ ഓടിക്കുമായിരുന്നു. എനിക്ക് നല്ല ദേഷ്യം വരുമായിരുന്നു. ഞാന്‍ പോടാ നൂലുണ്ടേ എന്ന് വിളിക്കുമായിരുന്നു. കല്ലെടുത്ത് എറിയുമായിരുന്നു. എന്നെ സംബന്ധിച്ച് അന്ന് ലവ് എന്താണെന്ന് അറിയില്ലായിരുന്നു. അതൊക്കെ സിനിമയിലും സീരിയലിലും പാട്ടിലുമൊക്കയേ കണ്ടിട്ടുള്ളൂ. ഉമ്മ മീറ്റിങ്ങിന് വന്നപ്പോള്‍ ഈ പയ്യന്‍ എന്നെ നോക്കാറുണ്ട് എന്നെ ഇഷ്ടമാണെന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞു. ഉമ്മ ആ പയ്യനോട് എന്തോ പോയി പറഞ്ഞു. 

പിന്നെ അവന്‍ എന്നെ നോക്കാതായി. എന്നെ നോക്കി ചിരിക്കാറുമില്ലാതായി. പിന്നെ എനിക്കും അവനെ ഇഷ്ടമായിരുന്നു എന്നെനിക്ക് മനസിലായി. പക്ഷെ അവന്‍ നോക്കാതെ ആയപ്പോള്‍ എനിക്ക് ഭയങ്കര മിസ്സിങ് ആയി. പത്താം ക്ലാസ് കഴിഞ്ഞു. അവനെ ഞാന്‍ എല്ലാ സ്‌കൂള്‍ ഗ്രൂപ്പിലും നോക്കും. അവനിപ്പോ എവിടെയാണെന്നോ എന്താണെന്നോ അറിയില്ല. അതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. ഇത്രയും മനോഹരമായ ലവ് ഞാന്‍ പിന്നീട് അനുഭവിച്ചിട്ടില്ല. നിഷ്‌കളങ്കമായിരുന്നു അത്. പ്രണയമൊന്നുമില്ലെന്ന് കരുതിയിരുന്ന എന്റെ മാറ്റത്തിന് കാരണമായിരുന്ന പ്രണയമായിരുന്നു അത്. ഇങ്ങനെയാണ് മജിസി പറഞ്ഞ തന്റെ ആദ്യ പ്രണയ കഥ.

majisiya malayalam bigboss contestant

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES