Latest News

ജൂഹിക്ക് ഇന്ന് 22ാം പിറന്നാള്‍; ഉപ്പും മുളകിലെ ലച്ചുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

Malayalilife
topbanner
ജൂഹിക്ക് ഇന്ന് 22ാം പിറന്നാള്‍; ഉപ്പും മുളകിലെ ലച്ചുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

ലയാളി സീരിയല്‍ പ്രേക്ഷകര്‍ക്കിടില്‍ ഏറെ പ്രശസ്തമായ സീരിയലാണ് ഉപ്പുംമുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അതിഭാവുകത്വമില്ലാത്ത നര്‍മ്മത്തിന്റെ മേമ്പോടിയില്‍ അവതരിപ്പിക്കുന്ന സീരിയലിനും അതിലെ കഥാപാത്രങ്ങള്‍ക്കും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. സീരിയലില്‍ നായകനായ ബാലചന്ദ്രന്‍ തമ്പിയുടെ മകള്‍ ലച്ചുവായി വേഷമിട്ടിരുന്ന ജൂഹി സീരിയലില്‍ നിന്നും പിന്മാറിയത് ആരാധകരെ വിഷമത്തിലാക്കിയിരുന്നു. തുടര്‍ പഠനത്തിനായിട്ടാണ് താരം അഭിനയം നിര്‍ത്തിയത്. എന്നാല്‍ സീരിയലില്‍ നിന്നും പോയെങ്കിലും ഇപ്പോഴും ജൂഹിയോട് ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇന്ന് ജൂഹി തന്റെ 22ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1998 ജൂലൈ പത്തിനായിരുന്നു ജൂഹി ജനിക്കുന്നത്. ഇന്ന് തന്റെ 22-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. കൊവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ കാര്യമായ ആഘോഷമൊന്നും ഉണ്ടാവില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ്. ലെച്ചുവിന്റെ ഭാവി വരന്‍ റോവിന്റെ ആശംസകളും പിറന്നാള്‍ സമ്മാനവും എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പരമ്പരയില്‍ നിന്നും മാറിയതിന് ശേഷമാണ് താന്‍ വിവാഹിതയാവുന്ന കാര്യം കൂടി ജൂഹി വെളിപ്പെടുത്തിയത്. ഡോക്ടറായ റോവിനാണ് വരന്‍. നറുമുഖി എന്ന കവര്‍ഷൂട്ടിന് പോയപ്പോഴായിരുന്നു ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഓണ്‍ലൈനിലൂടെയുള്ള പരിചയവും ഫോട്ടോഷൂട്ടുമൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു പ്രണയത്തിലായത്. ജൂഹിയെ പോലെ തന്നെ ഭാവി വരന്‍ ഡോ. റോവിനും ഇപ്പോള്‍ സെലിബ്രിറ്റിയാണ്. രണ്ട് പേരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ കാര്യവും അതിവേഗം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇതിനിടെ ജൂഹി വിവാഹിതയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും വിവാഹം അടുത്ത വര്‍ഷം ഉണ്ടാവുമെന്നാണ് അറിയുന്നത്.

രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രസ്തോഗി. ജൂഹി അപ്രതീക്ഷിതമായിട്ടായിരുന്നു സീരിയലിലേക്ക് എത്തിയത്. പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് സീരിയലില്‍ എത്തുന്നത്. അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ പറ്റിയില്ല. ഫാഷന്‍ ഡിസൈനിങ്ങാണ് പിന്നെ ജൂഹി പഠിച്ചത്. ജൂഹിയുടെ വീട്ടില്‍ അമ്മയും ചേട്ടനും മാത്രമാണ് ഉള്ളത്. ജൂഹിയുടെ അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എറണാകുളത്ത് ബിസിനസ് ആയിരുന്ന രഘുവീര്‍ ശരണ്‍ രസ്തോഗിക്ക്. അപ്പോഴാണ് അമ്മയെ വിവാഹം ചെയ്തത്. ചിരാഗ് ആണ് ജൂഹിയുടെ ചേട്ടന്‍. എന്‍ജിനീയറിങ് ബിരുദധാരിയാണ് ചിരാഗ്. അച്ഛന് ബിനിസന് ആയതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും താനും ചേട്ടനും വളര്‍ന്നത് കന്യാകുമാരി മുതല്‍ ദല്‍ഹി വരെയുള്ള പല വാടകവീടുകളില്‍ ആയിരുന്നു എന്നാണ് ജൂഹി പറയുന്നത്.  സീരിയലില്‍ നിന്നും ജൂഹി പിന്മാറിയ ശേഷം കഴിഞ്ഞ ദിവസം ജൂഹിയുടെ മുഖഛായയുളള മറ്റൊരു പെണ്‍കുട്ടി എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ പുതിയ പുതിയ കഥാപാത്രങ്ങളാണ് സീരിയലിലേക്ക് എത്തുന്നത്. എന്നാല്‍ മറ്റാര് വന്നാലും ലച്ചുവിന് പകരം ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

 

Read more topics: # juhi rustogi,# 22nd birthday
juhi rustogi 22nd birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES