അന്തരിച്ച നടി അപര്‍ണ നായരുടെ മൂത്ത മകളെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടി അവന്തിക മോഹന്‍; നടിയുടെ വലിയ മനസിന് സല്യൂട്ടടിച്ച് ബീന ആന്റണിയും മനോജും പങ്ക് വച്ചത്

Malayalilife
topbanner
അന്തരിച്ച നടി അപര്‍ണ നായരുടെ മൂത്ത മകളെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടി അവന്തിക മോഹന്‍; നടിയുടെ വലിയ മനസിന് സല്യൂട്ടടിച്ച് ബീന ആന്റണിയും മനോജും പങ്ക് വച്ചത്

ടുത്തിടെ അന്തരിച്ച നടി അപര്‍ണ നായരുടെ മൂത്ത മകളെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടി അവന്തിക മോഹന്‍. താരദമ്പതികളായ മനോജും ബീന ആന്റണിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് വീഡിയോയിലൂടെയാണ് മനോജും ബീനയും ഇക്കാര്യം പറഞ്ഞത്. അപര്‍ണയുടെ ആദ്യ വിവാഹത്തിലുള്ളതാണ് മൂത്ത കുട്ടി. 18 വയസുണ്ട് ഇപ്പോള്‍ ഈ കുട്ടിക്ക്. മകള്‍ ചെറുതായിരുന്നപ്പോഴെല്ലാം സെറ്റില്‍ കൊണ്ടുവരുമായിരുന്നു. അന്ന് തൊട്ട് അവന്തികയ്ക്ക് ആ കുട്ടിയോട് വാത്സല്യമായിരുന്നു.

കുട്ടി ഒരു വയസ് മുതല്‍ അമ്മുമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അപര്‍ണ കൂടി മരിച്ചതോടെ കുട്ടി അനാഥയായിരിക്കുകയാണ്. കുട്ടിയെ താന്‍ ദത്തെടുക്കാന്‍ തയാറാണെന്നും തന്റെ മകന്റെ ചേച്ചിയെ പോലെ അവള്‍ വളരട്ടെ എന്നും അവന്തിക തന്നോട് പറഞ്ഞതായാണ് ബീന ആന്റണി പറഞ്ഞത്. എന്നാല്‍ അവന്തിക ഇത് പറഞ്ഞപ്പോള്‍ തന്നെ അത് നടക്കില്ലെന്ന് പറഞ്ഞതായും ബീന ആന്റണി പറഞ്ഞു. തുടര്‍ന്ന് അവന്തികയുടെ ആവശ്യപ്രകാരം അപര്‍ണയുടെ അമ്മയെ കണ്ടെങ്കിലും അമ്മ അതിന് തയാറായില്ല.


അടുത്തിടെയാണ് സീരിയല്‍ നടി അപര്‍ണ നായര്‍ ജീവനൊടുക്കിയത്. തിരുവനന്തപുരം കരമന തളിയലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആത്മഹത്യ. നടിയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്.

അപര്‍ണ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ വിവാഹത്തിലെ മകളാണ് മൂത്ത കുട്ടി. ഈ കുട്ടിയുടെ അച്ഛന്‍ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ പിതാവാണ് ഇപ്പോഴത്തെ ഭര്‍ത്താവ്. അപര്‍ണയുടെ മരണശേഷം ഈ കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോയി. മൂത്ത മകള്‍ അപര്‍ണയുടെ അമ്മയ്ക്കൊപ്പമാണ് താമസം.
ഒരു വയസുമുതല്‍ ഈ കുട്ടിയെ അമ്മൂമ്മയാണ് നോക്കുന്നത്. 

അപര്‍ണ നായരും അവന്തികയും മുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ മകള്‍ കുഞ്ഞായിരുന്നപ്പോള്‍ അപര്‍ണ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്നുതൊട്ട് അവന്തികയ്ക്ക് വലിയ ഇഷ്ടമായിരുന്നു ഈ കുട്ടിയോട്. അപര്‍ണയുടെ മരണശേഷം നടി തന്നെ വിളിച്ച് ആ കുട്ടിയെ ദത്തെടുത്തോട്ടെയെന്ന് ചോദിച്ചതായിട്ടാണ് ബീന ആന്റണി വെളിപ്പെടുത്തിയത്.

എന്റെ മോന്റെ ചേച്ചിയായിട്ട് ഞാന്‍ ആ മോളെ നോക്കിക്കോട്ടേയെന്നാണ് അവള്‍ പറഞ്ഞത്. അതങ്ങനെ എളുപ്പമുള്ള കാര്യമല്ലെന്നും ലീഗലി നടക്കുന്ന കാര്യമല്ലെന്നും ഞാന്‍ പറഞ്ഞു. അപര്‍ണയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്ന വീട് കണ്ടെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. മോളെ കണ്ടു, സംസാരിച്ചു. അപര്‍ണ മരിച്ച ശേഷം ഒരാഴ്ച വരെ ആരോടും അവള്‍ സംസാരിക്കാതിരുന്നു. ഭയങ്കര ഷോക്കായിരുന്നു. നന്നായി പഠിക്കുന്ന മോളാണ്. ഞാനും അവന്തികയും കൂടി ഷോപ്പില്‍ നിന്ന് കുറേ സാധനങ്ങളൊക്കെ കൊണ്ടുകൊടുത്തു. ആ കൊച്ചിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ അപര്‍ണയുടെ അമ്മയോട് സംസാരിച്ചു. പക്ഷേ അവര്‍ പറ്റില്ലെന്ന് പറഞ്ഞു. താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ കൊച്ചുമോള്‍ അടുത്തുവേണമെന്ന് പറഞ്ഞു.'- ബീന ആന്റണി വ്യക്തമാക്കി. അവന്തികയുടെ മനസിനെയും താരദമ്പതികള്‍ അഭിനന്ദിച്ചു.

actress avanthika mohan ready to adopt

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES