എവിടേയും വിജയിച്ച് നില്‍ക്കണമെന്ന വാശി നിനക്കെന്നുമുണ്ടായിരുന്നല്ലോ; ശബരിനാഥിന്റെ ചിത്രം പങ്കുവച്ച് ചിരി ചലഞ്ചുമായി നടന്‍ മനോജ് കുമാര്‍

Malayalilife
topbanner
 എവിടേയും വിജയിച്ച് നില്‍ക്കണമെന്ന വാശി നിനക്കെന്നുമുണ്ടായിരുന്നല്ലോ; ശബരിനാഥിന്റെ ചിത്രം പങ്കുവച്ച് ചിരി ചലഞ്ചുമായി നടന്‍ മനോജ് കുമാര്‍

റഞ്ഞറിയിക്കാനാകാത്ത വേദനയും നടുക്കവുമാണ് ശബരിനാഥിന്റെ മരണം സീരിയല്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഉണ്ടാക്കിയത്. ഇന്നലെ വരെ തങ്ങളുടെ ഒപ്പമുണ്ടായിരുന്ന തങ്ങള്‍ സ്‌ക്രീനിനില്‍ കണ്ടുകൊണ്ടിരുന്ന ആ അതുല്യ കലാകാരനെ ഇനി കാണിലെന്ന സത്യം സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഉള്‍ക്കൊളളാനാകുന്നതിലും അപ്പുറമാണ്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 42 കാരനായ ശബരി യാത്രയായത്. പ്രിയപ്പെട്ട കൂട്ടുകാരന്‍ പോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു സുഹൃത്തുക്കളെത്തിയത്. ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് മനോജ് കുമാറും എത്തിയിരുന്നു. ശബരിനാഥിന്റ മരണം അറിഞ്ഞ ശേഷം തനിക്ക് ഏതാനും മണിക്കൂര്‍ സമനില തെറ്റിയ അവസ്ഥ ആയിരുന്നുവെന്നാണ് മനോജ് കുമാര്‍ പറഞ്ഞത്. തനിക്കത് ഉള്‍ക്കൊളളാനാകില്ലെന്നും താരം പറഞ്ഞിരുന്നു.

നീയെന്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ ... ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് ...' വിട ... ആദരാഞ്ജലി... പ്രണാമം. ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.ഞാന്‍ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി 'പ്രതികാരം' ചെയ്യാന്‍ കഴിയൂ ശബരിയെന്നുമായിരുന്നു മനോജ് നായര്‍ കുറിച്ചത്. ഇപ്പോള്‍  ആരാധകര്‍കരുടെ ഹൃദയം വേദനിക്കുന്ന മറ്റൊരു പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇപ്പോള്‍ Facebook ല്‍ ' 'ചാലഞ്ചുകളുടെ'
സമയമാണല്ലോ... ഈ അവസരത്തില്‍  ശബരീനാഥിന്റെ ളയ പേജില്‍ തീര്‍ച്ചയായും   'ചിരി ചാലഞ്ച്' അവനും ഏറ്റെടുത്തേനേ....
പക്ഷെ നിര്‍ഭാഗ്യവശാല്‍ അവന് തീരെ 'നിവൃത്തിയില്ലാത്തത് കൊണ്ട്' , ഞാനത് നിര്‍വ്വഹിക്കുന്നു...
                   ആരോടും ഒരു വാക്കു പോലും പറയാതെ .. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്... തീരാവേദനയിലാഴ്ത്തി ഈ ലോകം വിട്ട് പോയ നീ 'ആ' ചാലഞ്ചില്‍  'വിജയിച്ചു'...!??
 ആയിക്കോ......
എപ്പോഴും എവിടേയും വിജയിച്ച് നില്കണമെന്ന 'വാശി' നിനക്കെന്നുമുണ്ടായിരുന്നല്ലോ...
                പക്ഷെ ഇപ്പോള്‍..  'അനുവാദം' ചോദിക്കാതെ നിന്റെ  പ്രസിദ്ധമായ ആ മനോഹര പുഞ്ചിയുള്ള ഒരു ചിത്രം ഞാന്‍ ഈ 'ചിരി ചാലഞ്ച് മത്സരത്തില്‍' എന്റെ പേജിലൂടെ ഇടുകയാണ്..
എനിക്ക് ജയിക്കാനല്ല.... നിനക്ക് ജയിക്കാന്‍....
                എന്റെ പ്രിയപ്പെട്ട fb സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഹൃദയപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു... നമ്മുടെ പ്രിയപ്പെട്ട ശബരിയുടെ...
     #chirichallenge.......

actor manoj kumar shares sabarinaths picture in fb challange

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES