Latest News

അവാർഡിന് ശേഷം നല്ല കഥാപത്രങ്ങൾ ഒന്നും വന്നില്ല; മനസ്സ് തുറന്ന് സുരഭി ലക്ഷ്മി

Malayalilife
topbanner
അവാർഡിന് ശേഷം നല്ല കഥാപത്രങ്ങൾ ഒന്നും വന്നില്ല; മനസ്സ് തുറന്ന് സുരഭി ലക്ഷ്മി

ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. ഇത്രയേറെ പരാമർശം നേടിയ നടിയുടെ കുറച്ചു കാലത്തെ ഇടവേള ആളുകളുടെ ഇടയിൽ ചർച്ച തന്നെയാണ്. ഇപ്പോള്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിക്കുന്നത് സുരഭിലക്ഷ്മിയാണ്. എത്ര വലിയ പുരസ്കാരങ്ങള്‍ കിട്ടിയെന്ന് കരുതിയാലും കമേര്‍ഷ്യല്‍ സിനിമകളില്‍ തനിക്ക് നല്ല അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. നടിയിൽ വല്യ പ്രതീക്ഷ വയ്ക്കുന്ന ജനങ്ങൾ സുരഭിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയിലും മറ്റും തിരക്കാരുമുണ്ട്.


അവാർഡിന് ശേഷം അതുപോലെയൊരു കമേര്‍ഷ്യല്‍ സിനിമകളില്‍ ഒരു വലിയ ബ്രേക്ക് ലഭിക്കുന്ന കഥാപാത്രങ്ങളൊന്നും തനിക്ക് ഇനിയും ലഭിച്ചിട്ടില്ല എന്ന വിഷമം പങ്കുവച്ചിരിക്കുകയാണ് നടി. പുതിയസ് ലുക്കിൽ പദ്മ എന്ന സിനിമയിൽ വന്നത് ചർച്ചയായിരുന്നു. ഈ സിനിമയിലൂടെയാണ് പഴയ പോലൊരു വേഷം തന്നെ തേടിയെത്തിയതെന്നും അവാർഡ് അർഹമായ ഒരു വേഷം താൻ ഇപ്പോഴാണ് ചെയ്യുന്നതെന്നും നടി പറയുന്നു. ഈ സിനിമയുടെ  ടൈറ്റിലിൽ പറയുന്ന പദ്മ എന്ന പേരിൽ തന്നെ കഥാപാത്രം ചെയ്യാൻ കിട്ടിയത് വലുതും അംഗീകാരവുമായ നേട്ടവുമെന്ന് നടി പറയുന്നു. നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'പത്മ'. അനൂപിൻറെ ആദ്യ ചിത്രത്തിന്റെ തിരക്കഥ മുതല്‍ അദ്ദേഹത്തെ തനിക്കു അറിയാമെന്നും. ആ സൗഹൃദം അങ്ങനെ സൂക്ഷിച്ചു വച്ചതാണ് ഇപ്പോൾ ഇങ്ങനെ ഒരു വേഷം ലഭിച്ചതെന്നും  നടി അഭിമാനിക്കുന്നു. നല്ലൊരു റോള്‍ വരുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുമെന്നൊരു വിശ്വാസം ഉണ്ടായിരുന്നെന്നും. പക്ഷെ ഇത്തരത്തിലൊരു കഥാപാത്രത്തെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സുരഭി പറയുന്നു. നല്ലൊരു കഥാപാത്രം കിട്ടയത്തിലും ഇങ്ങനെയൊരു വേഷത്തിൽ തിരിച്ചു വരുന്നതു പോലൊരു സന്തോഷം വേറൊന്നുമില്ലയെന്നും നടി എടുത്തു പറയുന്നു.

ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകൻ അനൂപ് മേനോന്‍ ആണ്. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെ. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി താരങ്ങൾ ഒക്കെ തന്നെ പുതുമുഖങ്ങളുമാണെന്നും നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇത് സുരഭിയിലെ പുതിയ ലൂക്കും വ്യത്യസ്ത രീതിയിലെ കഥാപശ്ചാത്തലവുമാണെന്ന് ഉറപ്പു തരുകയാണ് പോസ്റ്ററുകളും വാർത്തകളും.  നാടക ജീവിതം മുതല്‍ സിനിമാ ജീവിതം വരെ ഒട്ടേറെ അവാര്‍ഡുകള്‍ നടിയെ തേടിയെത്തിയിട്ടുണ്ട്. സുവര്‍ണ്ണ തിയറ്റേഴ്‌സിന്റെ യക്ഷികഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നടകത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടിക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അബുദാബി തിയേറ്റര്‍ ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള നാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാടകത്തിലും സിനിമയിലും ഇത്രയുമധികം അനുഭവങ്ങളുള്ള നടിയായ സുരഭിക്ക് വലിയൊരു മാറ്റം തന്നെ ഈ ചിത്രം നൽകുമെന്ന് പ്രേതീക്ഷിക്കാം. 
 

Actress surabhi lekshmi words about characters

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES