Latest News

അകത്തും പുറത്തും സുന്ദരിയായ ഒരു സ്ത്രീയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; സുചിത്രയെ കുറിച്ച് പോസ്റ്റുമായി നടി അവന്തിക

Malayalilife
topbanner
അകത്തും പുറത്തും സുന്ദരിയായ ഒരു സ്ത്രീയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; സുചിത്രയെ കുറിച്ച് പോസ്റ്റുമായി നടി അവന്തിക

ലയാള മിനിസ്‌ക്രീന്‍ കുടുംബ  പ്രേക്ഷകര്‍ക്ക് ഏറെ  സുപരിചിതയായ താരമാണ് അവന്തിക മോഹന്‍, ആത്മസഖി എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. പ്രിയപ്പെട്ടവളില്‍ അവന്തിക പ്രധാന വേഷത്തില്‍ എത്തിയെങ്കിലും ഇടയ്ക്ക് വെച്ച് പിന്മാറി. എന്നാൽ നിലവിൽ  തൂവല്‍ സ്പര്‍ശം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.  അവന്തിക പരമ്പരയില്‍ ശ്രേയ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥയായ ചേച്ചിയുടേയും കള്ളിയായ സഹോദരിയുടേയും കഥയാണ് തൂവല്‍ സ്പര്‍ശം.

അതേസമയം  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.  നടി  സുചിത്ര നായരെ കുറിച്ചായിരുന്നു താരം വാചാലയായത്. തൂവല്‍ സ്പര്‍ശം ടീം താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3ല്‍  എത്തിയിരുന്നു.  സുചിത്രയെ കുറിച്ച് താരം സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിച്ചത്. എന്നെ വിശ്വസിക്കൂ സുഹൃത്തുക്കളെ, അകത്തും പുറത്തും സുന്ദരിയായ ഒരു സ്ത്രീയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പ്രൊഫഷണലായി അവള്‍ നല്ലവളാണ്, മിടുക്കിയും തമാശക്കാരിയുമാണെന്നാണ് താരം കുറിച്ചത്.  സോഷ്യല്‍ മീഡിയയല്‍ താരങ്ങളുടെ ചിത്രം ഇതിനോടകം തന്നെ  വൈറലായിട്ടുണ്ട്. രണ്ടാളും സുന്ദരികളായിട്ടുണ്ട്, ശ്രേയ നന്ദിനി പൊളിച്ചല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

മിനിസ്‌ക്രീന്‍ പ്രേക്ഷകാർക്ക് അവന്തികയെ പോലെ തന്നെ  പ്രിയപ്പെട്ട താരമാണ് സുചിത്രയും. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത വാനമ്ബാടി എന്ന പരമ്ബരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. പത്മിനി മോഹന്‍ എന്ന കഥാപാത്രയാണ് നടി അവതരിപ്പിച്ചത്. 

Actress avanthika words about suchithra

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES