നടി അനുനായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതികൾ

Malayalilife
topbanner
നടി അനുനായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതികൾ

സിനിമ, സീരിയൽ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ  അപകടത്തിപെട്ടു. 50 അടി താഴ്ചയിലേക്ക് ആണ് കാർ മറിഞ്ഞത്. യുവതികൾ അത്ഭുതകരമായി തന്നെ പലവട്ടം തലകീഴായി മറിഞ്ഞു തകർന്ന കാറിൽ നിന്നും  രക്ഷപ്പെട്ടു.  ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു 
ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപം അപകടം. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടിയിലേക്കു വരികയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടി നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു.

കാറിലെ എയർ ബാഗുകളാണ് ഇരുവർക്കും  തുണയായത്. കാറിന്റെ ഡോർ തുറന്ന് പുറത്തു കടന്ന യുവതികൾ കാട്ടിലൂടെ നടന്ന് റോഡിലെത്തി. പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ കയറി മലക്കപ്പാറ വനം വകുപ്പ് ഓഫിസിൽ സഹായം തേടുകയായിരുന്നു. ചാലക്കുടിയിലേക്കു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പോയി.

Read more topics: # Actress anu nair car accident
Actress anu nair car accident

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES