കഴിഞ്ഞ സീസണുകളില്‍ കാണാത്ത ഒരു ലാലേട്ടനെ ഞങ്ങള്‍ക്ക് ഈ സീസണ്‍ തന്നു: അശ്വതി

Malayalilife
topbanner
കഴിഞ്ഞ സീസണുകളില്‍ കാണാത്ത ഒരു ലാലേട്ടനെ ഞങ്ങള്‍ക്ക് ഈ സീസണ്‍ തന്നു: അശ്വതി

ല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ബിബോസ് സീസണ്‍ 3 യില്‍ മെയിന്‍ അട്രാക്ഷന്‍ ലാലേട്ടന്‍ ആണെന്ന് കുറിപ്പ് പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം.

ബിഗ് ബോസ് മലയാളം സീസണ്‍ 3. സത്യം പറയാലോ. കോണ്ടെസ്റ്റന്റ്സ് അല്ലാ ഇപ്രാവശ്യത്തെ മെയിന്‍ അട്രാക്ഷന്‍, ലാലേട്ടന്‍ ആണ്. എനിക്ക് അങ്ങനെ ആണ് തോന്നിയത്. കഴിഞ്ഞ സീസണുകളില്‍ കാണാത്ത ഒരു ലാലേട്ടനെ ഞങ്ങള്‍ക്ക് ഈ സീസണ്‍ തന്നു എന്ന് തന്നെ പറഞ്ഞെ പറ്റു. ബഹളങ്ങള്‍ ഉണ്ടാകുന്നതു സാധാരണം അതാണ് ബിഗ് ബോസ് ഗെയിം. അതില്‍ നിന്നൊക്കെ എങ്ങനെ തന്ന ദിവസങ്ങള്‍ സര്‍വൈവ് ചെയ്തു മുന്നോട്ടു പോകാം എന്നുള്ളത് തന്നെ. പക്ഷെ ഇവിടെ യാതൊരുവിധ ഡിസ്സിപ്ലിനും ഇല്ലാ മിക്കവര്‍ക്കും. ഒരു പ്രേക്ഷക എന്ന നിലയില്‍ ഇന്ന് അവര്‍ കാണിച്ച കാര്യങ്ങളില്‍ വളരെ നിരാശ തോന്നി.

അവര്‍ക്കു ബ്രേക്ക് കഴിഞ്ഞു ലാലേട്ടന്‍ വരുമെന്ന യാതൊരു ബോധവുമില്ലേ? അപ്പോളേക്കും ഏറ്റുമുട്ടാന്‍ എന്താരുന്നു ഇത്ര ധൃതി എന്തായാലും നല്ല കുറിക്കു കിട്ടി. ഇനി ദോശ പോയിട്ട് പച്ചവെള്ളം പോലും ചെല്ലാത്ത രീതിയില്‍ വയറു നിറച്ചു കൊടുത്തിട്ടുണ്ട്. നാളെ ഭാഗ്യചേച്ചിക്കാണോ നറുക്ക് എന്ന് തോന്നുന്നു. അറിഞ്ഞുടാ. ഒരു പ്രവചനം നടത്തി എന്നേയുള്ളു. ആരാണെന്ന് അറിയാന്‍ വെയിറ്റിംഗ്. എന്നുമാണ് അശ്വതി പറയുന്നത്.

Actress Aswathy words about bigg boss 3

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES