Latest News

മൂന്ന് വയസിന് മുതിര്‍ന്നതാണെങ്കില്‍ എന്താ?; ലാവണ്യ സൂപ്പറാണ്; ഭാര്യയെക്കുറിച്ച് പവന്‍ പറഞ്ഞത് കേട്ടോ; വൈറലായ പോസ്റ്റ് ഇതാ

Malayalilife
topbanner
മൂന്ന് വയസിന് മുതിര്‍ന്നതാണെങ്കില്‍ എന്താ?; ലാവണ്യ സൂപ്പറാണ്; ഭാര്യയെക്കുറിച്ച് പവന്‍ പറഞ്ഞത് കേട്ടോ; വൈറലായ പോസ്റ്റ് ഇതാ


ബിഗ് ബോസ് വീട്ടില്‍ ചുരുങ്ങിയ ദിവസം വലിയ പ്രേക്ഷകപ്രീതി നേടിയെടുത്ത താരമാണ് പവന്‍ ജിനോ തോമസ്. രജിത് കുമാറുമായുണ്ടായ സൗഹൃദമാണ് പവനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രീയപ്പെട്ടവനാക്കിയത്. പവന് മാത്രമല്ല ഭാര്യ ലാവണ്യയ്ക്കും പ്രേക്ഷകമനസ്സില്‍ ഒരു സ്ഥാനമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കിട്ട ഒരു ചിത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.  

ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വളരെ കുറച്ച് ദിവസം നിന്ന മത്സരാര്‍ത്ഥിയായ പവന്‍ കുറച്ചു ദിവസം മാത്രമാണ് നിന്നിട്ടുളളൂവെങ്കിലും താരത്തിന് ആരാധകര്‍ ഏറെയാണ്. രജിത് കുമാറുമായിട്ടുണ്ടായ അടുപ്പമാണ് ഇതിന് കാരണം. പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയെടുക്കാന്‍ പവന് മാത്രമല്ല ഭാര്യ ലാവണ്യയ്ക്കും കഴിഞ്ഞിരുന്നു. അഭിമാനത്തോടെ ഭാര്യയാണ് തന്റെ ചിലവുകള്‍ കൂടി വഹിക്കുന്നതെന്നു പവന്‍ പറഞ്ഞതോടെയാണ് പവനോടുള്ള ആരാധന സ്ത്രീ ആരാധകര്‍ക്ക് വര്‍ദ്ധിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് നല്ല കിടുക്കാച്ചി ക്യാപ്ഷനും പവന്‍ നല്‍കിയിട്ടുണ്ട്. 

വിവാഹ ദിനത്തില്‍ ഉള്ള ചിത്രമാണ് പവന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ജീവിതത്തില്‍ മുന്‍പോട്ട് പോകാനുള്ള പ്രചോദനവും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ നന്മകളുടെയും കാരണം നീയാണ്, എന്റെ ഭാര്യ. നീ എനിക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനം ആണ് ഐ ലവ് യൂ എന്നാണു പവന്‍ പറയുന്നത്. ഇതിന് മറുപടിയായി ലാവണ്യ കുറിച്ചത് ചന്ദ്രന്‍ വളരെ ദൂരെയാണെങ്കിലും, നിലാവിനെ പോലെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ വളരെ ഉയരങ്ങള്‍ താണ്ടും ലവ് യൂ എന്നാണ്. ലാവണ്യയും ഒത്തുള്ള പുതിയ ചിത്രം പവന്‍ പോസ്റ്റ് ചെയ്തതോടെ ആരാധകര്‍ ആശംസയുമായി വീണ്ടും പവനെ തേടിയെത്തിയിരിക്കുകയാണ്.

അതേസമയം അഭിനയമോഹിയായ പവന്‍ ശരീര സൗന്ദര്യത്തെക്കുറിച്ച് ധാരണയുള്ള വ്യക്തി കൂടിയാണ്. , മിസ്റ്റര്‍ കേരള 2019 റണ്ണര്‍ അപ്പായിട്ടുള്ള, പവന്‍ മിസ്റ്റര്‍ ഇന്ത്യ ഫൈനലിസറ്റ്, ഇന്ത്യയിലെ മിക്ക ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെ കൂടെ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്. സകലകലകളിലും കൈ വച്ചിട്ടുള്ള താരം ഇപ്പോള്‍ മലയാള സിനിമയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷംലാവണ്യയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ഏറെ വൈറല്‍ ആയിരുന്നു.

Read more topics: # pavan instagram video
pavan gino thomas new instagram video goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES