യാത്ര ചെയ്യാൻ ഏത് വാഹനം കിട്ടിയാലും നലീഫിന് ഒരു പ്രശ്നവും ഇല്ല; മൗനരാഗത്തിലെ നലീഫ് ജിയയുടെ കഥ

Malayalilife
topbanner
യാത്ര ചെയ്യാൻ ഏത് വാഹനം കിട്ടിയാലും നലീഫിന് ഒരു പ്രശ്നവും ഇല്ല; മൗനരാഗത്തിലെ നലീഫ് ജിയയുടെ കഥ

പ്പോൾ മലയാളം സീരിയലിലെ മിക്ക താരങ്ങളെയും എടുത്ത് നോക്കിയാൽ അവരൊക്കെ അന്യ ഭാഷ നടന്മാരോ നടികളോ ആയിരിക്കും. അങ്ങനെ മലയാളി സീരിയൽ പ്രേക്ഷകരുടെ ഇടയിൽ ചുരുങ്ങിയ സമയം കൊണ്ട് ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധ നേടിയ താരം ആണ് നലീഫ് ജിയ. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇവിടെ വരെ എത്തിയത്. കിരൺ എന്ന കഥാപാത്രത്തെ ആണ് നലീഫ് മൗനരാഗത്തിൽ അവതരിപ്പിക്കുന്നത്. ആദ്യം സീരിയലിലേക്ക് അഭിനയിക്കാൻ സെറ്റിൽ എത്തിയ താരത്തിന് എല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു. നാല് കൂട്ടുകാർ ചേർന്ന് ഒരു ഷോർട്ട് ഫിലിം ചെയ്യുന്ന അനുഭൂതി ആണ് തനിക്ക് സീരിയലിൽ അഭിനയിക്കുബോൾ തോന്നുന്നത് എന്നാണ് താരത്തിന്റെ അഭിപ്രായം. ആദ്യം വന്ന സമയങ്ങളിൽ താരത്തിന്റെ അഭിനയത്തിനെ പറ്റി ധാരാളം വിമർശനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മെച്ചപെട്ടുവെന്നു താരത്തിന് തന്നെ തോന്നുന്നു എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലൊക്കെ സജ്ജീവമാണ്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ ജനിച്ച താരത്തിന്റെ അച്ഛൻ ജിയാവുദീനും 'അമ്മ സബീനയുമാണ്. അച്ഛനും അമ്മയും അനിയത്തിയുമാണ് താരത്തിന്റെ കുടുംബത്തിൽ ഉള്ളത്. താരത്തിന്റെ പഠനം പൂർത്തിയാക്കിയതും അവിടെ തന്നെയാണ്. ചെറുപ്പം മുതൽ അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്ന ഈ ചെറുപ്പക്കാരൻ എത്തിച്ചേർന്നത് മെക്കാനിക്കൽ എഞ്ചിനീയർ ആയിട്ടാണ്. കോഴ്സ് പൂർത്തിയായ ഉടനെ തന്നെ സീരിയലിലും സിനിമയിലുമൊക്കെ ശ്രമിച്ചു. പഠിക്കുന്ന സമയത്തു തന്നെ മോഡലിങ്ങിൽ ശ്രദ്ധ പുലർത്തിയിരുന്നു. നല്ല പൊക്കമുള്ള താരത്തിന് മോഡലിങ്ങിൽ നല്ല ശോഭ തന്നെയായിരുന്നു. അവിടെ നിന്ന് പിന്നീട് മിസ്റ്റർ ഇന്ത്യ, മാൻ ഓഫ് ദി വേൾഡ് ഫസ്റ്റ് റണ്ണർ അപ്പ് ,മിസ്റ്റർ സൗത്ത് ഇന്ത്യ എന്നീ നേട്ടങ്ങൾ നലീഫ് സ്വന്തമാക്കി. അതിന് ശേഷമാണ് താരത്തിന് സിനിമ അഭിനയം എന്ന മോഹം ഭയങ്കരമായി വന്നു തുടങ്ങിയതും തനിക്ക് ഇത് പറ്റുമെന്ന് വിശ്വാസമൊക്കെ വന്നതും. അങ്ങനെ ഇരിക്കെ ആയിരുന്നു മൗനരാഗം സീരിയലിന്റെ ഒഡിഷനെ കുറിച്ച് അറിഞ്ഞ താരം തന്റെ പ്രൊഫൈൽ അയച്ചുകൊടുക്കുകയും മൗനരാഗത്തിലേക്ക് സെലക്ട് ആവുകയും ചെയ്തത്. പ്രൊഡ്യൂസർ രമേഷ് ബാബു ആണ് താരത്തെ സീരിയൽ രംഗത്തേക്ക് കൊണ്ടെത്തിക്കുന്നത്. സിരിയൽ അഭിനയം തുടങ്ങിയതിന് ശേഷം ആണ് താരം കുറച്ച് മലയാളം പഠിച്ചതും  സംസാരിക്കാൻ തുടങ്ങിയതുമൊക്കെ. പഠിക്കുന്ന കാലത്ത് മലയാളിയായ ജൂനിയറിനോട് സംസാരിക്കാനായി പഠിച്ച ആദ്യ വാചകം ആയിരുന്നു ‘നിന്റെ സ്ഥലം എവിടെ ആണ് ‘എന്നത്.ആകെ അറിയാവുന്ന ആ മലയാളം കൊണ്ടാണ് താൻ ഇവിടേക്ക് വന്നത് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.  

നലീഫ് അഭിനയിക്കുന്നതിനോട് താരത്തിന്റെ കുടുംബത്തിന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ അഭിനയത്തിലുള്ള താല്പര്യം മനസിലാക്കി അവർ ഇപ്പോൾ താരത്തിന് പിന്തുണ നൽകി തുടങ്ങിയിരിക്കുകയാണ്. അച്ഛനും അമ്മയും ആണ് നലീഫിന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ. അവർ തന്നെയാണ് എല്ലാത്തിനും പിന്തുണയെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ തന്നെ ഒരുപാട് പ്രേക്ഷകർ തന്നെ കിരൺ ആയി അംഗീകരിച്ചതിൽ ഏറെ സന്തോഷവാനാണ് നലീഫ്. തന്റേതായ ഒരു ട്രെൻഡ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൂടി ആണ് താരം. ഫിറ്റ്നസ് ,ബ്യൂട്ടി, അഭിനയം ഇതെല്ലാം ഒരു അഭിനേതാവിന് ആവശ്യമാണെന്നും അതുകൊണ്ട് ഇവക്ക് കാര്യമായ ശ്രദ്ധ നലീഫ് എപ്പോഴും നല്കാറുമുണ്ട്. അത് നമ്മുക്ക് അദ്ദേഹത്തിന്റെ ശരീരം‌ ശ്രുശ്രുഷണം കാണുമ്പോൾ തന്നെ മനസിലാകും. കൂടാതെ യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന ആളുംആണ് അദ്ദേഹം. യാത്ര ചെയ്യാൻ ഏത് വാഹനം കിട്ടിയാലും നലീഫ്ന് ഒരു പ്രശ്നവും ഇല്ല. യാത്ര പോകുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവയ്കാറുമുണ്ട് താരം.

കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൌനരാഗം പരമ്പരയുടെ കഥ മുൻപോട്ട് പോകുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്. ഐശ്വര്യയുടെ നായകൻ കിരൺ ആയിട്ടാണ് നലീഫ് എത്തുന്നത്. കിരണിന്റെയും കല്യാണിയുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. ഓഫ് സ്ക്രീനിലും താരങ്ങൾ നല്ല കൂട്ടുകാരാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് മൌനരാഗം പരമ്പര സംവിധാനം ചെയ്യുന്നത്. മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല, കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ്. വളരെ മനോഹരമായ ചിരിയുള്ള നല്ല പോസിറ്റീവ് കഥാപാത്രമാണ് നാലീഫിനേറ്റത്.

Read more topics: # naleef ,# kiran ,# serial actor ,# malayalam
naleef kiran serial actor malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES