Latest News

ചങ്ങനാശേരി വീട്ടില്‍ വിളക്കുകത്തിക്കുന്നിടത്തു ഇന്നും ഈ ഭഗവാന്‍ കൂട്ടുണ്ട്;  വിലമതിക്കാനാകാത്ത സമ്മാനത്തെക്കുറിച്ച് ബിഗ്‌ബോസ് താരം വീണ നായര്‍

Malayalilife
topbanner
ചങ്ങനാശേരി വീട്ടില്‍ വിളക്കുകത്തിക്കുന്നിടത്തു ഇന്നും ഈ ഭഗവാന്‍ കൂട്ടുണ്ട്;  വിലമതിക്കാനാകാത്ത സമ്മാനത്തെക്കുറിച്ച് ബിഗ്‌ബോസ് താരം വീണ നായര്‍

സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. 'തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷകമനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തുന്നത് ബിഗ്‌ബോസ് മലയാളത്തിലൂടെ താരം വാര്‍ത്തകളിലും ഇടം നേടിയിരുന്നു. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണ എപ്പോഴും എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് അജ്മാനിലായിരുന്നു താരം കുടുംബത്തിനൊപ്പം ചെലവഴിച്ചത്. വീണാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. തനിക്ക് ജീവിതത്തില്‍ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.

വീണയുടെ വാക്കുകളിലേക്ക്: 2013 ഓഗസ്റ്റ് 29..മറക്കാനാവാതെ ദിവസം ... ശ്രീപത്മനാഭാ...കവടിയാര്‍ കൊട്ടാരത്തില്‍ ചെല്ലാനും കൊട്ടാരം കാണാനും തമ്ബുരാട്ടിമാരെയും, ആദിത്യ വര്‍മ തമ്ബുരാനെയും കണ്ടു സംസാരിക്കാനും എല്ലാം ഭാഗ്യമുണ്ടായി..അതിനെല്ലാം അപ്പുറം... വിവാഹമാണെന്നറിഞ്ഞു ലക്ഷ്മിഭായ് തമ്ബുരാട്ടി ( ആദ്യത്തെ വിവാഹ സമ്മാനം) ഭഗവാന്‍ അനന്തപത്മനാഭസ്വാമിയുടെ ചിത്രം എനിക്കു സമ്മാനമായി തന്നു.ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ദിവസത്തിലൊന്ന്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്. ഒത്തിരി ഒത്തിരി ബഹുമാനിക്കുന്നു രാജകുടുംബത്തെ. ഒത്തിരി സന്തോഷിക്കുന്നു ഇപ്പോള്‍. ഞങ്ങടെ ചങ്ങനാശേരി വീട്ടില്‍ വിളക്കുകത്തിക്കുന്നിടത്തു ഇന്നും ഈ ഭഗവാന്‍ കൂടുണ്ട്.. ഞങ്ങള്‍ക്ക് ഐശ്വര്യമായി...ഓം നമോ നാരായണായ, വീണ നായര്‍ കുറിച്ചു.

malayalam.samayam.com

Read more topics: # bigboss contestnt,# veena nair post,# goes viral
bigboss contestnt veena nair post goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES