Latest News

ഈ സീസണിലാണ് ബിഗ്‌ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; ബാക്കി ഉള്ളവരുടെയും പ്രായവും നോക്കാം

Malayalilife
topbanner
ഈ സീസണിലാണ് ബിഗ്‌ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; ബാക്കി ഉള്ളവരുടെയും പ്രായവും നോക്കാം

 

ന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24-ന് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചു. ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. ഈ സീസണിലാണ് ബിഗ്‌ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുള്ളതു. അതുപോലെ ബാക്കി ഉള്ളവരുടെയും പ്രായവും നോക്കാം.

ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് മുഹമ്മദ് റംസാൻ. ഇരുപത്തിയൊന്ന് വയസാണ് റംസാനുള്ളത്.  1999ൽ ജനിച്ച താരം എറണാകുളം സ്വദേശിയാണ്. ഈ പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിങ്‌സ്, അങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ച താരം ഒരു മോഡല് കൂടിയാണ്.

ഡൽഹിയിൽ ജനിച്ചു വളർന്ന താരമാണ് ഡിംപ്ൾ ഭാൽ. 1996 ജനിച്ച താരത്തിന് ഇപ്പോൾ 24 വയസ്സന് ഉള്ളത്. ഒരു ചൈൽഡ് സൈക്കോളജിസ്റ്റും മോഡലുമാണ് താരം. ഇപ്പോൾ കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസം. 2 സഹോദരങ്ങളും അമ്മായും അച്ഛനുമാണ് താരത്തിന് ഉള്ളത്.

ഒരു 26 ക്കാരൻ മോഡലുണ്ട് ബിഗ്‌ബോസിൽ. കേരളത്തിലെ ഒരു മോഡലാണ് സായി. ആലപ്പുഴ ജില്ലയിൽ ജനിച്ച താരത്തിന് പണ്ടുമുതലേ അഭിനയത്തോട് അടങ്ങാത്ത ഇഷ്ടമാണ്. ഇദ്ദേഹം, ഒരു എഴുത്തുകാരനും ഒരു വി ജെയുമാണ്. കുറച്ച് ഷോർട് ഫിലിമിലും അഭിയനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു ജനിച്ച 29കാരനാണ് അഡോനി ടി ജോൺ. ഇപ്പോൾ പിഎച്.ഡി ചെയ്തുകൊണ്ടിരിക്കുന്ന താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഡിബേറ്റർ കൂടിയാണ്.

ഈ ആഴ്ചയിലെ ക്യാപ്റ്റനായ സൂര്യ ജെ മേനോൻ 27 വയസുകാരിയാണ്. 1993 ജനിച്ച വ്യക്തി ഒരു അഭിനേത്രിയാണ്, മോഡലാണ് , ഒപ്പം ഡിസ്‌ക ജോക്കി കൂടിയാണ്.

ബിഗ്‌ബോസിലെ അഭിമാന താരമാണ് മജിസിയ ഭാനു. 1994 ജനിച്ച 26 വയസുകാരിയാണ് താരം. പേര് കേട്ട ഒരു ബോഡി ബിൽഡറും ആർമ റെസ്റ്റലേറുമാണ് താരം.

കണ്ണൂർക്കാരിയയായ മറ്റൊരു മോഡലാണ് റിതു മന്ത്ര. 1994 ജനിച്ച താരം ഒരു പാട്ടുകാരൊയും മോഡലുമാണ്. താരത്തിനും 26 വയസാണ് പ്രായം.

1990ൽ തിരുവനന്തപുരത്താണ് പാട്ടുകാരിയായ ലക്ഷ്മി ജനിച്ചത്. ലക്ഷ്മി ജയൻ ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിരുന്നു. 30 വയസുള്ള താരത്തിനു 6 വയസുള്ള ഒരു മകനുമുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അനൂപ് കൃഷ്ണയ്ക്ക് 30 വയസാണ് പ്രായം. മെയ് 1990 ജനിച്ച താരം സീത കല്യാണം എന്ന സീരിയലിലൂടെയാണ് പരീക്ഷ ശ്രദ്ധ നേടിയത്.

സിനിമയിലെ നടനാണ് മണിക്കുട്ടൻ. സിനിമ എന്നതിനേക്കളേ ശ്രദ്ധ നേടിക്കൊടുത്തത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ കഥാപാത്രമാണ്. 1986 ൽ ജനിച്ച താരത്തിന് 34 വയസുണ്ട്. വാരാൻ ഇരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും ഒരു കഥാപത്രം ചെയ്‌തിട്ടുണ്ട്.

തിരുവനന്തപുരത്തെ വെഞ്ഞാറമൂട് സ്വദേശിയായ നോബി മാർക്കോസ് 1985 ലാണ് ജനിച്ചത്. മിനി സ്‌ക്രീനിൽ വ്യക്തമായ അടിത്തറ ഉണ്ടാക്കിയ ശേഷമാണ് പിന്നീട് ബിഗ് സ്ക്രീനിലും നോബി എത്തപെടുന്നത്. ഭാര്യയും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് നോബിയുടേത്.

കേരളത്തിലെ അറിയപ്പെടുന്ന ആര്‍ ജെയാണ് കിടിലം ഫിറോസ് എന്ന ഫിറോസ് അസീസ്. 1982 ൽ ജനിച്ച തിരുവനതപുരം വെഞ്ഞാറമൂട് സ്വദേശിയാണ് കിടിലം ഫിറോസ്.

കുവൈറ്റിൽ ജനിച്ചു വളർന്ന ഒരു മോഡലാണ് സന്ധ്യ മനോജ്. 1979 ഇത് ജനിച്ച വ്യക്തി ഒരു യോഗ ഇൻസ്ട്രക്ടർ കൂടിയാണ്. 41 വയസുള്ള താരത്തിന്റെ ഭർത്താവും ഒരു യോഗ ഇൻസ്റ്റക്ടറാണ്.

നടിയായും ആക്ടിവിസ്റ്റ് ആയും ടെലിവിഷന്‍ അവതാരകയായുമൊക്കെ മുഖവുരകളുടെ ആവശ്യമില്ലാത്ത സാന്നിധ്യം തന്നെയാണ് ഭാഗ്യലക്ഷ്മി. 1962 ഇത് ജനിച്ച താരത്തിന് 58 വയസ്സന് ഉള്ളത്. താരമായിരുന്നു ആദ്യത്തെ ബിഗ്‌ബോസ് സീസൺ മൂന്നിന്റെ ക്യാപ്റ്റൻ.

bigboss age contestant malayalam channel

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES