പ്രണയിച്ച് വിവാഹം കഴിച്ച പെണ്ണിന്റെ മാതാപിതാക്കളുടെ ദേഷ്യം ഒരു ചോദ്യത്തില്‍ അലിയിക്കാന്‍ പറ്റുമോ? തരംഗമായി സീതാകല്യാണം നായകന്‍ അനൂപിന്റെ പ്രണയ ആല്‍ബം; കെഎസ് ഹരിശങ്കറിന്റെ ഗാനം ഏറ്റുപാടി മലയാളികള്‍

Malayalilife
topbanner
പ്രണയിച്ച് വിവാഹം കഴിച്ച പെണ്ണിന്റെ മാതാപിതാക്കളുടെ ദേഷ്യം ഒരു ചോദ്യത്തില്‍ അലിയിക്കാന്‍ പറ്റുമോ? തരംഗമായി സീതാകല്യാണം നായകന്‍ അനൂപിന്റെ പ്രണയ ആല്‍ബം; കെഎസ് ഹരിശങ്കറിന്റെ ഗാനം ഏറ്റുപാടി മലയാളികള്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് അനൂപ് കൃഷ്ണന്‍. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സീതാ കല്യാണം സീരിയലിലെ കല്യാണ്‍ എന്ന നിലയിലാണ് അനൂപ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.  പാലക്കാട് സ്വദേശിയായ അനൂപ് ഇഷ്ടി, അമ്മമരത്തണലില്‍ തുടങ്ങിയ സിനിമകളിലൂടെയാണ് സീരിലയിലേക്ക് എത്തിയത്. സംവിധായകന്റെ മേലങ്കി അണിഞ്ഞും താരം എത്തിയിരുന്നു.

ഇപ്പോള്‍ അനൂപ് നായകനായ പുതിയൊരു മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്. നെഞ്ചില്‍ എന്ന ആല്‍ബം ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു പ്രണയവിവാഹമാണ് ആല്‍ബത്തിന്റെ പ്രമേയം. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇഷ്ടപെട്ട പെണ്ണിനെ താലികെട്ടിയ നായകനായിട്ടാണ് അനൂപ് എത്തുന്നത്. ഇവരുടെ പ്രണയവും ജീവിതവും ഒടുവില്‍ ഭാര്യയുടെ വീട്ടുകാരുമായി ഭാര്യയെ ഒന്നിപ്പിക്കുന്നതുമാണ് മനോഹരഗാനത്തിന്റെ അകമ്പടിയോടെ പ്രേക്ഷകര്‍ക്ക് കാണാനാകുക. തങ്ങളെ എതിര്‍ത്ത് രജിസ്റ്റര്‍ കല്യാണം നടത്തിയ മകളോടും അവളുടെ ഭര്‍ത്താവിനോടും ദേഷ്യം സൂക്ഷിക്കുന്ന ഭാര്യാപിതാവിന്റെ ദേഷ്യം ഒറ്റ ചോദ്യത്തിലൂടെ അലിയിച്ച് കളയുന്ന അനൂപിന്റെ കഥാപാത്രം ആരുടേയും ഹൃദയം കീഴക്കും. 

തീവണ്ടിയിലെ ജീവാംശമായി പാടി മലയാളി മനസ് കവര്‍ന്ന കെഎസ് ഹരിശങ്കറാണ് ഇതില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിശങ്കറിന്റെ മധുര ശബ്ദത്തൊടൊപ്പം നെഞ്ചില്‍ തൊടുന്ന സംഗീതവും ദൃശ്യങ്ങളും തന്നെയാണ് നെഞ്ചില്‍ എന്ന ആല്‍ബത്തിന്റെ ഹൈലൈറ്റ്. പാട്ടിനൊപ്പം തന്നെ ഡയലോഗുകളിലൂടെയും ഈ ആല്‍ബത്തില്‍ കഥ പറയുന്നുണ്ട്. റോബിന്‍ റീല്‍സിന്റെ ബാനറില്‍ റഷീദ് പറമ്പിലാണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജിജോയ് ജോര്‍ജ്ജന്റെ വരികള്‍ക്ക് ജിനു തോമസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടുകൂടെയാണ് നെഞ്ചില്‍.

Seethakalyanam Actor Anoops New Musical Album Nenjil trending on Youtube

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES